ത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തൊന്നാമത് ഇന്റർസ്‌കൂൾ കോംപറ്റീഷൻസിൽ 62 പോയിന്റുകൾ നേടി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾഓവറോൾ ചാമ്പ്യന്മാരായി. 45 പോയിന്റുകൾ നേടിയ ഐഡിയൽ ഇന്ത്യൻ സ്‌കൂൾരണ്ടാം സ്ഥാനവും 40 പോയിന്റുകൾ നേടി ബിർള പബ്ലിക് സ്‌കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ 8 വേദികളിലായി നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പതിനൊന്ന്ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ്പ്രസംഗം, കഥ പറയൽ, പ്രബന്ധരചന, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മന:പാഠം,ഗ്രൂപ്പ് ഡിസ്‌കഷൻ, സെൽഫി ടോക്ക് തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.

ദോഹ മതാന്തര സം വാദ കേന്ദ്രവുമായി (ഡി.ഐ.സിഐഡി) സഹകരിച്ച് നടത്തിയ രണ്ടാമത്ഇന്റർ സ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. ഡിബേറ്റിൽബിർള പബ്ലിക് സ്‌കൂൾ ഒന്നാമതെത്തിയപ്പോൽ എം.ഇ.എസ്, ശാന്തിനികേതൻസ്‌കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാർലെ മില്ലൻയൂണിവേഴ്സ്റ്റി എജ്യുക്കേഷനൽ സപ്പോർട്ട് ലോറ റമിറെസ് മോഡറേറ്ററായി.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ഡി.ഐ.സിഐഡി.ഡയറക്ടർ ബോർഡംഗവും ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ:മുഹമ്മദ് അലി അൽ ഗാമിദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ധാര്മ്മികതയിലൂന്നിയ വിദ്യാഭ്യാസം കൊണ്ടേ ഉത്തമ പൗരന്മാരെസ്രിഷ്ടിച്ചെടുക്കാൻ കഴിയൂവെന്നും അത്തരമൊരു ലക്ഷ്യം മുന്നിൽ കണ്ട്വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരപരി?പാ?ടികൾ ഒരുക്കിയ ഈസംരംഭം മഹനീയ മാ?തൃകയാണെന്നും അദ്ദേഹം പറഞ്ഞു. മൂല്യബോധമുള്ള പുതു തലമുറയെവാർത്തെടുക്കാനുതകുന്ന ഇത്തരം സം രംഭങ്ങൾക്ക് ഡി.ഐ.സിഐഡി.യുടെ എല്ലാ വിധസഹകരണങ്ങൾ ഉണ്ടാകുമെന്നും ഡോ: അൽ ഗാമിദി പറഞ്ഞു. യൂത്ത്‌ഫോറം ആക്ടിങ്ങ്പ്രസിഡണ്ട് ഷാനവാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഇന്റർ സ്‌കൂൾകോമ്പറ്റീഷൻസ്? ജനറൽ കൺ വീനർ ജംഷീദ് ഇബ്രാഹീം സാഗതം പറഞ്ഞു.

ഡി.ഐ.സിഐഡി പ്രതിനിധി ഡോ: മഹ്മൂദ്, യൂത്ത്‌ഫോറം രക്ഷാധികാരി എം.എസ്.എ റസാഖ്,കാർലെ മില്ലൻ യൂണിവേഴ്‌സിറ്റി എജ്യുക്കേഷണൽ സപ്പോർട്ട് ലോറ റെമിറസ്, യൂത്ത്‌ഫോറം ജനറർ സെക്രട്ടറി ബിലാൽ ഹരിപ്പാട്, സെക്രട്ടറിമാരായ അസ്ലംഈരാറ്റുപേട്ട, തൗഫീഖ് അബ്ദുല്ല തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെതു. മുഖ്യാതിഥി ഡോ: മുഹമ്മദ് അലി അൽ ഗാമിദി ഇന്റർ സ്‌കൂൾ ഡിബേറ്റ്‌വിജയികൾക്കുള്ള ഡി.ഐ.സിഐഡി.യുടെ ഉപഹാരങ്ങളും ഓവറോൾചാമ്പ്യന്മാർക്കുള്ള ട്രോഫികളും സമ്മാനിച്ചു.