ത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ദോഹ അന്താരാഷ്ട്ര മതാന്തര സംവാദകേന്ദ്രവുമായി സഹകരിച്ച് യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ നാളെ(ഡിസംബർ 22 വെള്ളിയാഴ്ച) ദുഹൈലിലെ നോർത്ത് അറ്റ്ലാറ്റിക് കോളജിലെ ഡോ:ലത്തീഫ ഇബ്രാഹീം അൽ ഹൂത്തി ഓഡിറ്റോറിയത്തിൽ നടക്കും.

വൈകീട്ട് 3.00 മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഡി.ഐ.സിഐഡി ഡയറകർബോർഡംഗവും ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറകറ്ററുമായ ഡോ: മുഹമ്മദ് അൽഗാമിദി, ഖത്തർ നാഷണൽ തിയേറ്റർ ഡയറക്റ്റർ സലാഹ് അൽ മുല്ല, വിഖ്യാദമായദാരി ഖത്തറിലൂടെ' ശ്രദ്ദേയനായ സംവിധായകനും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്പ്രതിനിധിയുമായ അഹ്മദ് അദ്‌നാൻ ഷരീഫ്, ഖത്തർ നാഷണൽ തിയേറ്റർ പബ്ലിക്‌റിലേഷൻസ് ഓഫീസർ യൂസഫ് അൽ ഹറമി തുടങ്ങിയവർ പങ്കെടുക്കും.

പ്രമുഖ അറബ് ഗായകൻ നാദിർ അബ്ദുസ്സലാം അതിഥിയായി പങ്കെടുക്കും. ഖത്തർമ്യൂസിക് അക്കാദമി സംഘടിപ്പിച്ച ഖത്തർ ദേശീയ സംഗീത മത്സരത്തിൽ അറബിക്‌വിഭാഗത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ നബീൽ അബ്ദുസ്സലാമിന്റെനേത്രുത്വത്തിൽസംഗീത വിരുന്ന് അരങ്ങേറും.തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികളുടെകലാപരിപാടികളും വിവിധ ഇന്തോ - ഖത്തർ കലാ പ്രകടനങ്ങളും നടക്കും.പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലമായിരിക്കും.

ഖത്തർ ഉയർത്തിപ്പിടിക്കുന്ന ധീരമായ നയ നിലപാടുകളോടുള്ള ഐക്യദാർഢ്യവുംദേശീയ ദിനാഘോഷത്തിലുള്ള പങ്കുചേരലുമാണ് ഈ പരിപാടി കൊണ്ട് യൂത്ത്‌ഫോറം ഉദ്ദേശിക്കുന്നത്.