- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇരുപത്തൊന്നാമത് യൂത്ത് ഫോറം ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് 25 ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസ് 25 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പത്ത് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് 600-ലധികം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് വിവിധ ഇനങ്ങളിലായി മത്സരങ്ങളിൽ മാറ്റുരക്കുക. ഉച്ചയ്ക്ക് 1:30 മുതൽ മത്സരങ്ങൾ ആരംഭിക്കും. പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സ്‌കൂളുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുണ്ടാവുക. കുട്ടികൾക്കിടയിൽ മതമൂല്യങ്ങളുടെ കാലിക പ്രസക്തി പകർന്നു നൽകുകയും അസഹിഷ്ണുത, വിഭാഗീയത പോലുള്ള മാരക ചിന്താഗതികൾക്കെതിരെ ബോധവത്ക്കരണം നടത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ മത്സരങ്ങളുടെ മുഖ്യ പ്രമേയം. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് മത്സര വിജയി
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തൊന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസ് 25 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പത്ത് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് 600-ലധികം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് വിവിധ ഇനങ്ങളിലായി മത്സരങ്ങളിൽ മാറ്റുരക്കുക. ഉച്ചയ്ക്ക് 1:30 മുതൽ മത്സരങ്ങൾ ആരംഭിക്കും. പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സ്‌കൂളുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുണ്ടാവുക.
കുട്ടികൾക്കിടയിൽ മതമൂല്യങ്ങളുടെ കാലിക പ്രസക്തി പകർന്നു നൽകുകയും അസഹിഷ്ണുത, വിഭാഗീയത പോലുള്ള മാരക ചിന്താഗതികൾക്കെതിരെ ബോധവത്ക്കരണം നടത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ മത്സരങ്ങളുടെ മുഖ്യ പ്രമേയം.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫികൾ എന്നിവയും ഓവറോൾ ചാമ്പ്യൻ സ്‌കൂളിനും, രണ്ടും മൂന്നും സ്ഥാനക്കാർക്കും റോളിങ്ങ് ട്രോഫികളും സമ്മാനിക്കും. സുപ്രീം എജുകേഷൻ കൗൺസിൽ, ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐഡി) , ഖത്തർ ഫൗണ്ടേഷൻ തുടങ്ങി സർക്കാർ-സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖരും സ്‌കൂൾ പ്രിൻസിപ്പൾമാർ, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.