- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷൻ സമാപിച്ചു
ലോസ് റ്റു ലിവ്' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം സംഘടിപ്പിച്ച വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന് സമാപിച്ചു. ഷബീറലി കെ.എസ്, ഷിറാസ് അബ്ദുല്ല, ഷാഹിർ എ.സി. എന്നിവർ പുരുഷ വിഭാഗത്തിലും സുമയ്യ തസീൻ, ഫൗസിയ അബ്ദുൽ മനാഫ്, മുനീറ ഇബ്രാഹീം എന്നിവർ വനിതാ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒക്ടോബർ അവസാന വാരം ആരംഭിച്ച ആ അഞ്ച് ആഴ്ചകൾ നീണ്ട് നിന്ന മത്സരത്തിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 150 ഓളം പേരാണ് പങ്കെടുക്കുത്തത്. വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷൻ സമാപന സംഗമം യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് അലീഫ് ഹെൽത്ത് ടോക്കിനു നേത്രുത്വം നൽകി. യൂത്ത്‌ഫോറം കായിക വിഭാഗം സെക്രട്ടറി തസീൻ അമീൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, ഡോ: മുഹമ്മദ് അലീഫ്, തുടങ്ങിയവർ വിജയികൾക്കുള്ള സമാനങ്ങൾ വിതരണം ചെയ്തു. കായിക വിഭാഗം സെന്റ്‌റൽ കോഡിനേറ്റർ സഫീഖ്, വെയിറ്റ് ലോസ് കോമ്പറ്റീഷൻ കോഡിന
ലോസ് റ്റു ലിവ്' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം സംഘടിപ്പിച്ച വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന് സമാപിച്ചു. ഷബീറലി കെ.എസ്, ഷിറാസ് അബ്ദുല്ല, ഷാഹിർ എ.സി. എന്നിവർ പുരുഷ വിഭാഗത്തിലും സുമയ്യ തസീൻ, ഫൗസിയ അബ്ദുൽ മനാഫ്, മുനീറ ഇബ്രാഹീം എന്നിവർ വനിതാ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഒക്ടോബർ അവസാന വാരം ആരംഭിച്ച ആ അഞ്ച് ആഴ്ചകൾ നീണ്ട് നിന്ന മത്സരത്തിൽ 18 നും 40 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 150 ഓളം പേരാണ് പങ്കെടുക്കുത്തത്.
വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷൻ സമാപന സംഗമം യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് അലീഫ് ഹെൽത്ത് ടോക്കിനു നേത്രുത്വം നൽകി. യൂത്ത്‌ഫോറം കായിക വിഭാഗം സെക്രട്ടറി തസീൻ അമീൻ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, ഡോ: മുഹമ്മദ് അലീഫ്, തുടങ്ങിയവർ വിജയികൾക്കുള്ള സമാനങ്ങൾ വിതരണം ചെയ്തു. കായിക വിഭാഗം സെന്റ്‌റൽ കോഡിനേറ്റർ സഫീഖ്, വെയിറ്റ് ലോസ് കോമ്പറ്റീഷൻ കോഡിനേറ്റർമാരായ ഷാഫി വടുതല, ഷറീൻ മുഹമ്മദ് , തൻവീർ തുടങ്ങിയവർ സംസാരിച്ചു.
മത്സരം ആരംഭിച്ചത് മുതൽ എല്ലാ വെള്ളിയാഴ്ചയും നുഐജയിലെ യൂത്ത്‌ഫോറം ഓഫീസിൽ ഒരുക്കിയ പ്രത്യേക കൗണ്ടറിൽ ശരീര ഭാര പരിശോധന നടത്തിയിരുന്നു. വ്യായാമ മുറകൾ, ആരോഗ്യ പ്രദമായ ഭക്ഷണ ക്രമങ്ങൾ, ശരീര ഭാരം നിയന്ത്രിക്കാനുള്ള വഴികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദരുടെ ട്രെയിനിങ് ക്ലാസുകൾ മത്സരത്തിന്റെ ഭാഗമായി വിവിധ സന്ദർഭങ്ങളിൽ നൽകി.