- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ശിഫ അൽ ജസീറ പ്രവാസി സ്പോർട്സ് നവമ്പർ 14 ന്
അബ്ബാസിയ: 'കായിക ശക്തി മാനവ നന്മക്ക്' എന്ന പ്രമേയവുമായി കുവൈത്ത് മലയാളികൾക്കായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ശിഫ അൽ ജസീറ പ്രവാസി സ്പോർട്സ് നവമ്പർ 14 വെള്ളിയാഴ്ച കൈഫാൻ അമേച്ചർ അത്‌ലറ്റിക് ഫെഡറേഷൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 8 മണിക്ക് മൽസരാർത്ഥികളുടെ വർണ്ണശഭളമായ മാർച്ച് പാസ്റ്റോടുകൂടിയാണ് മൽസ
അബ്ബാസിയ: 'കായിക ശക്തി മാനവ നന്മക്ക്' എന്ന പ്രമേയവുമായി കുവൈത്ത് മലയാളികൾക്കായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ശിഫ അൽ ജസീറ പ്രവാസി സ്പോർട്സ് നവമ്പർ 14 വെള്ളിയാഴ്ച കൈഫാൻ അമേച്ചർ അത്‌ലറ്റിക് ഫെഡറേഷൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 8 മണിക്ക് മൽസരാർത്ഥികളുടെ വർണ്ണശഭളമായ മാർച്ച് പാസ്റ്റോടുകൂടിയാണ് മൽസരങ്ങൾ ആരംഭിക്കുക.
അബ്ബാസിയ, ഫഹാഹീൽ, ഫർവ്വാനിയ, സാൽമിയ എന്നീ നാല് സോണുകൾ തമ്മിലാണ് മൽസരം. വെറ്ററൻസ് ഗ്രൂപ്പ് യൂത്ത് ഗ്രൂപ്പ്, സൂപ്പർ സീനിയർ ബോയ്‌സ്, സീനിയർ ബോയ്‌സ്, ജൂനിയർ ബോയ്‌സ്, സബ് ജൂനിയർ ബോയ്‌സ്, സീനിയർ കിഡ്‌സ് ബോയ്‌സ്, കിഡ്‌സ് , ജൂനിയർ കിഡ്‌സ് എന്നീ വിഭാഗങ്ങളിലായാണ് മൽസരങ്ങൾ ക്രമീകരിച്ചിരിക്കുത്. മൽസരങ്ങളുടെ മുന്നോടിയായി നാലു സോണുകളിലും സ്പോർട്സ് ക്യാപ്റ്റന്മാരെ തെരെഞ്ഞെടുത്തു.
ട്രാക്ക് ആൻഡ് ഫീൽഡ് മൽസരങ്ങൾക്ക് പുറമെ ആവേശകരമായ കമ്പവലി മൽസരവും ഉണ്ടായിരിക്കും. മൽസരാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സോണൽ ക്യാപ്റ്റന്മാരുമായി ബന്ധപ്പെടുക .
സാൽമിയ: വിഷ്ണു നടേഷ് 66354721 , അബ്ബാസിയ : വിജെഷ് 67061621. ഫഹാഹീൽ: സൽമാൻ 99498098, ഫർവ്വാനിയ: ഹഫീസ് 66911744.www.youthindiakuwait.com എന്ന വെബ്‌സൈറ്റിലൂടെയും 90942193 എന്ന വാട്ട്‌സ്അപ് നമ്പറിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.