- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിഫ അൽജസീറ അൽ നാഹിൽ പ്രവാസി സ്പോർട്സ്: പ്രചരണോത്ഘാടനം നിർവ്വഹിച്ചു.
അബ്ബാസിയ: കായികശക്തി മാനവന്മക്ക് എന്ന സന്ദേശവുമായി പ്രവാസി മലയാളികൾക്കായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ശിഫ അൽ ജസീറ - അൽ നാഹിൽ പ്രവാസി സ്‌പോർട്‌സിന്റെ പ്രചരണോത്ഘാടനം നടത്തി. അൽനാഹിൽ ഇന്റർനാഷണൽ ക്ലിനിക് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ അബ്ദുൽ അസീസ് , സ്പോർട്സ് കൺവീനർ എൻ.കെ ഷാഫിക്ക് സ്പോർട്സ് ഫ്‌ളയർ കൈമാറി ഉത്ഘാടനം നിർവ്വഹിച്
അബ്ബാസിയ: കായികശക്തി മാനവന്മക്ക് എന്ന സന്ദേശവുമായി പ്രവാസി മലയാളികൾക്കായി യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ശിഫ അൽ ജസീറ - അൽ നാഹിൽ പ്രവാസി സ്‌പോർട്‌സിന്റെ പ്രചരണോത്ഘാടനം നടത്തി. അൽനാഹിൽ ഇന്റർനാഷണൽ ക്ലിനിക് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ അബ്ദുൽ അസീസ് , സ്പോർട്സ് കൺവീനർ എൻ.കെ ഷാഫിക്ക് സ്പോർട്സ് ഫ്‌ളയർ കൈമാറി ഉത്ഘാടനം നിർവ്വഹിച്ചു. ഡോ.ഉണ്ണികൃഷ്ണൻ , യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി പി.ടി, ട്രഷറർ സി.പി ഷാഹിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
നവമ്പർ 14 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ കൈഫാൻ അമേച്ചർ അത്‌ലറ്റിക് ഫെഡറേഷൻ സ്റ്റേഡിയത്തിലാണ് പ്രവാസി സ്പോർട്സ് സംഘടിപ്പിച്ചിരിക്കുന്നത്. അബ്ബാസിയ, ഫഹാഹീൽ, ഫർവ്വാനിയ, സാൽമിയ എന്നീ നാല് സോണുകൾ തമ്മിലാണ് മൽസരം ക്രമീകരിച്ചിരിക്കുന്നത്.
വെറ്ററൻസ് ഗ്രൂപ്പ്, യൂത്ത് ഗ്രൂപ്പ്, സൂപ്പർ സീനിയർ ബോയ്‌സ്, സീനിയർ ബോയ്‌സ്, ജൂനിയർ ബോയ്‌സ്, സബ് ജൂനിയർ ബോയ്‌സ്, സീനിയർ കിഡ്‌സ് ബോയ്‌സ്, കിഡ്‌സ് , ജൂനിയർ കിഡ്‌സ് എന്നീ വിഭാഗങ്ങളിലായി കുവൈത്തിലെ മുഴുവൻ മലയാളികൾക്ക് മൽസരത്തിൽ പങ്കെടുക്കാവുന്നതാണ്. മൽസര ഇനങ്ങളുടെ വിശദാംശങ്ങളും ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യവും www.youthindiakuwait.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
90942193 എന്ന വാട്ട്‌സ്അപ് നമ്പറിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്. സോണൽ ക്യാപ്റ്റന്മാരെ നേരിട്ട് വിളിച്ചും പേര് രജിസ്റ്റർ ചെയ്യാം. അബ്ബാസിയ:വിജേഷ് പെരുവള്ളൂർ-69998405, സാൽമിയ:വിഷ്ണുനടേഷ് 66354721, ഫർവ്വാനിയ:ഹഫീസ് മുഹമ്മദ് - 66911744, ഫഹാഹീൽ:സൽമാൻ - 90021071