- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യത്തിന് കരുത്തേകേണ്ടത് യുവാക്കൾ: യൂത്ത് ഇന്ത്യ ചർച്ച സദസ്സ്
മനാമ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഇന്ത്യ റിഫ സർക്കിൾ 'സ്വാതന്ത്ര്യദിന ചിന്തകൾ' എന്ന തലകെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തേകേണ്ടത് രാജ്യത്തെ യുവാക്കളാണെന്നും ജനാധിപത്യ വിരുദ്ധ ശക്തികളെ നാം തിരിച്ചറിയണമെന്നും ചർച്ച അഭിപ്രായപെട്ടു. അരക്ഷിതാവസ്ഥയും അടിച്ചമർത്തലും വ്യാപകമാകുന്ന

മനാമ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഇന്ത്യ റിഫ സർക്കിൾ 'സ്വാതന്ത്ര്യദിന ചിന്തകൾ' എന്ന തലകെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് കരുത്തേകേണ്ടത് രാജ്യത്തെ യുവാക്കളാണെന്നും ജനാധിപത്യ വിരുദ്ധ ശക്തികളെ നാം തിരിച്ചറിയണമെന്നും ചർച്ച അഭിപ്രായപെട്ടു. അരക്ഷിതാവസ്ഥയും അടിച്ചമർത്തലും വ്യാപകമാകുന്ന ഈ കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ വീണ്ടെടുപ്പിന് യൗവനം പ്രതിജ്ഞാബദ്ധമാണ്.
നാനാത്വത്തിൽ ഏകത്വമെന്ന മഹനീയ പാരമ്പര്യം അട്ടിമറിച്ച് ഏകശില സംസ്‌കാരം നടപ്പാക്കാൻ ശ്രമിക്കുന്നത് സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും ചർച്ച വിലയിരുത്തി. സർക്കിൾ പ്രസിഡന്റ് അൻവർ സജിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഷിഖ് എരുമേലി വിഷയാവതരണം നടത്തി. ഷഫീഖ്, ശമീൽ ലത്തീഫ്, കെ കെ മുനീർ, ഷാഹുൽ ഹമീദ്, സക്കീർ ഹുസ്സൻ എന്നിവർ സംസാരിച്ചു. സർക്കിൾ സെക്രട്ടറി എം എച്ച് സിറാജ് സ്വാഗതവും തരീജ് നന്ദിയും പറഞ്ഞു.

