മനാമ: യൂത്ത് ഇന്ത്യ സംവേദന വേദിയും തനിമ കലാസാഹിത്യവേദിയും സംയുക്തമായി  ബാലിപെരുന്നൾ രണ്ടാം ദിനത്തിൽ 'ഈദ് മൽഹാർ 2015' എന്ന പേരിൽ കലാപരിപാടി സംഘടിപ്പിക്കും.  25 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിന് സമീപം അൽ ഇസ്ലാഹ്  ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൂല്യാധിഷ്ടിത കലാ സൃഷ്ടികളുടെ  ആവിഷ്‌കാരവും  പ്രചാരണവുമാണ് പരിപാടികൊണ്ട് ലക്ഷ്യമാകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഗാനമേള, നാടകം, ഒപ്പന, കോൽകളി, ഫ്യൂഷൻ തുടങ്ങിയ കലാപരിപാടികലാണ് ഒരുക്കുന്നത്. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബഹ്‌റൈനിലെ പ്രമുഖർ പങ്കെടുക്കുമെന്നും  തനിമ കൺവീനർ ഗഫൂർ മുകുതല, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിൻഷാദ് പിണങ്ങോട്, മറ്റു ഭാരവാഹികളായ മുഹമ്മദ് മുസ്തഫ, അനീസ് വി കെ, ജമാൽ ഇരിങ്ങൽ, ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു.