കുവൈത്ത് സിറ്റി: ആരാധനകളിലൂടെയും പ്രാർത്ഥനകളിലൂടെയും സ്രഷ്ടാവിനോട് കൂടുതൽ അടുക്കുന്നതോടൊപ്പം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോഴാണ് ആത്മീയത സമ്പൂർണ്ണമാകുതെന്ന് മലേഷ്യൻ ഇണ്റ്റർനാഷണൽ ഇസ്‌ളാമിക്യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.ആർ യൂസുഫ് പറഞ്ഞു.
യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ഇഫ്ത്വാർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരു#ു അദ്ധേഹം. ഹിറാഗുഹയിൽ വച്ച് പ്രവാചക ലബ്ദിക്ക് ശേഷവും മുഹമ്മദ് നബി ജനങ്ങളുടെ ഇടയിലാണ് ജീവിച്ചത്. കേവലാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചുരുങ്ങിയ മതത്തെയല്ല, സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം ഇടപെട്ടിരുന്ന ഒരു ജീവിതവ്യവസ്ഥയെയാണ് പ്രവാചകൻ പഠിപ്പിച്ചത്. മതത്തിലെ ജീർണ്ണതകൾക്കെതിരെയും മതത്തെ ചൂഷണം ചെയ്ത് ദുരുപയോഗം ചെയ്ത പെ#ൗരോഹിത്യത്തിനെതിരെയും പോരാടിയ ചരിത്രമാണ് മറ്റു പ്രവാചകന്മാരുടെജീവിതത്തിലും കാണാൻ സാധിക്കുക. മർദ്ദകരും ധിക്കാരികളുമുൾപ്പെടുന്ന വ്യവസ്ഥിതികൾക്കെതിരെ പോരാടുകയെന്നതും മർദ്ദിതരോടൊപ്പം നിലകൊള്ളുന്നതും വിശ്വാസത്തിണ്‌റ്റെ ഭാഗമാൺ#ം അദ്ദേഹം കൂട്ടിച്ചേർത്തു.
ഖൈത്താൻ അൽഗാനിം മസ്ജിദിൽ സംഘടിപ്പിച്ച ഇഫ്ത്വാർ സമ്മേളനം കെ.ഐ.ജിപ്രസിഡണ്ട് കെ.എ സുബൈർ ഉത്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി.കെ ജമാൽ, ഫൈസൽ മഞ്ചേരി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. ഖാലിദ് അബ്ദുല്ല അൽ സബ, അനസ് ഖാലിദ് അൽ ഖലീഫ, മുഹമ്മദലി, ഈസാ അൽ ഊദ് എന്നീ അറബ് പ്രമുഖർ ആശംസകളർപ്പിച്ച് സംസാരിച്ചു.മുഹമ്മദ് ബാസിൽ ഹബീബ് ഖുർആൻ പാരായണവും സക്കീർ ഹുസൈൻ തുവ്വൂറ്!സമാപനപ്രസംഗവും പ്രാർത്ഥനയും നിർവ്വഹിച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി പി.ടി സ്വാഗതമാശംസിച്ചു. പ്രോഗ്രാം കവീനർ നജീബ് സി.കെ സമ്മേളനത്തിന് മേൽനോട്ടം വഹിച്ചു. ഇഫ്ത്വാർ സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.