- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറുമായി കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടം ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ
കോട്ടയം: വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കരിപ്പാടം അരുൺ നിവാസിൽ കൃഷ്ണന്റെ മകൻ അരുൺകുമാർ (35) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് അപകടം നടന്നത്.
തലയോലപ്പറമ്പ് ഭാഗത്തേക്ക് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അരുൺ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് വത്സല. സഹോദരി അഞ്ജു കൃഷ്ണ. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Next Story