കോഴിക്കോട്: മുക്കം നഗരസഭയിലെ മുസ്ലിം ലീഗ് കൗൺസിലറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. മുസ്ലിം ലീഗ് നേതാവ് യാസറിന് നേരെയാണ് കയ്യേറ്റമുണ്ടായത്.

മണാശ്ശേരിയിൽ യുഡിഎഫ് കൗൺസിലർമാരുടെ യോഗം നടക്കുന്നതിനിടെയാണ് കയ്യേറ്റം നടന്നത്.അധ്യക്ഷ തെരഞ്ഞെടുപ്പിൽ യാസറിന്റെ വോട്ട് അസാധുവായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്.