- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാന്തപുരം വിഭാഗത്തെ ഒറ്റപ്പെടുത്തണം; എപി സുന്നികളുടെ ശ്രമം മോദിയെ പ്രീതിപ്പെടുത്താൻ; മുത്തലാഖ് വിശ്വാസത്തിന്റ ഭാഗം; സലഫികൾ സമാധാനവാദികൾ; മന്ത്രി. കെ.ടി ജലീലിന്റെ നിലപാട് ഞെട്ടിച്ചു: തനി പിന്തിരിപ്പൻ നിലപാടുമായി യൂത്ത് ലീഗ്!
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവുമായി മുസ്ലീലീഗ് പരമാവധി അടുക്കാൻ ശ്രമിക്കുമ്പോൾ, എ.പി വിഭാഗം സുന്നികൾക്കെതിരെ ആഞ്ഞടിച്ച് യൂത്ത്‌ലീഗ് രംഗത്ത്.ഏക സിവിൽകോഡ് വിഷയത്തിൽ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന കാന്തപുരം സുന്നി വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്താൽ നരേന്ദ്ര മോദിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഭയമാണ് കാന്തപുരത്തിന്..സംഘ്പരിവാറിന്റെ സൂഫി സമ്മേളനത്തിൽ പങ്കെടുത്ത അത്തരം ആളുകളെ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നെന്ന് പറയുന്ന സിപിഐ (എം) തള്ളിപ്പറയാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും ജനറൽ സെക്രട്ടറി സി.കെ. സുബൈറും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. യൂത്ത് ലീഗിന്റെ പ്രസ്താവനകൂടി പുറത്തുവന്നതോടെ ഏകസിവിൽകോഡ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കിട
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവുമായി മുസ്ലീലീഗ് പരമാവധി അടുക്കാൻ ശ്രമിക്കുമ്പോൾ, എ.പി വിഭാഗം സുന്നികൾക്കെതിരെ ആഞ്ഞടിച്ച് യൂത്ത്‌ലീഗ് രംഗത്ത്.ഏക സിവിൽകോഡ് വിഷയത്തിൽ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന കാന്തപുരം സുന്നി വിഭാഗത്തെ ഒറ്റപ്പെടുത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി ഇന്നലെ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുത്താൽ നരേന്ദ്ര മോദിയുടെ പ്രീതി നഷ്ടപ്പെടുമെന്ന ഭയമാണ് കാന്തപുരത്തിന്..സംഘ്പരിവാറിന്റെ സൂഫി സമ്മേളനത്തിൽ പങ്കെടുത്ത അത്തരം ആളുകളെ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നെന്ന് പറയുന്ന സിപിഐ (എം) തള്ളിപ്പറയാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലിയും ജനറൽ സെക്രട്ടറി സി.കെ. സുബൈറും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗിന്റെ പ്രസ്താവനകൂടി പുറത്തുവന്നതോടെ ഏകസിവിൽകോഡ് വിഷയത്തിൽ മുസ്ലിം സംഘടനകൾക്കിടയിൽ സമ്പുർണ ഐക്യം ഉണ്ടാക്കുകയെന്ന മുസ്ലീലീഗിന്റെ ശ്രമങ്ങൾ പാഴാവുകയാണെന്നും വ്യക്തമാണ്. കഴിഞ്ഞ ആഴ്ചയാണ് ഏക സിവിൽകോഡിനെ കുറിച്ച് ചർച്ചചെയ്യാനായി കോഴിക്കോട്ട് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നത്. കാന്തപുരം വിദേശത്താണെങ്കിലും സംഘടനയുടെ മറ്റ് പ്രതിനിധികളാരും യോഗത്തിന് എത്തിയില്ല. ലീഗുമായുള്ള ഭിന്നതയല്ല മറിച്ച് സംഘാടനത്തിലെ ചില പ്രശ്‌നങ്ങളാണ് കാന്തപുരത്തെ പ്രകോപിച്ചിച്ചതെന്നും പറയുന്നുണ്ട്. നേരത്തെ ഈ യോഗത്തിലേക്ക് വരണമെങ്കിൽ മുസ്ലിംലീഗ് തങ്ങളെ രേഖാമൂലം ക്ഷണിക്കണമെന്ന ആവശ്യം കാന്തപുരംവച്ചിരുന്നെങ്കിലും അത് ലീഗ് അംഗീകരിക്കാത്തതാണ് പ്രശ്‌നമായത്.വിദേശത്തുനിന്ന് മടങ്ങിവന്ന കാന്തപുരം പ്രതികരിച്ചതും തങ്ങളെ ആരും യോഗത്തിലേക്ക് ക്ഷണിച്ചില്ല എന്നായിരുന്നു.
അതേസമയം സലഫിസം, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ മുസ്ലിം യുവാക്കളുടെയും പുരോഗമനവാദികളുടെയും പ്രതിഷേധം നവമാദ്ധ്യമങ്ങളിലൊക്കെ അലയടിക്കുമ്പോൾ, യുവാക്കളുടെ ഈ സംഘടന തനി പിന്തിരിപ്പൻ നിലപാടിൽ തന്നെയാണ്.മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിരോധിക്കാൻ പാടില്‌ളെന്നാണ് യൂത്ത്‌ലീഗിന്റെ നിലപാടെന്നും പി.എം സാദിഖലി ഈ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുത്തലാഖ് സ്ത്രീകൾക്ക് എതിരല്ല. ആ ചൂണ്ടയിൽ കൊത്തില്‌ളെന്ന കുഞ്ഞാലിക്കുട്ടിയുടെ അതേ നിലപാടാണ് യൂത്ത് ലീഗിനും.
മുത്തലാഖ് വിഷയത്തിൽ മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്ന നിലപാടാണ് യൂത്ത് ലീഗിനുള്ളത്. മുത്തലാഖ് വേണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ ബിജെപി മന്ത്രിമാർ നടത്തിയ അതേ പ്രസ്താവനയാണ് ജലീലിൻേറതും. ഇദ്ദേഹത്തെ മുന്നിൽ നിർത്തി കളിക്കുകയാണ് സിപിഐ.(എം) ചെയ്യുന്നത്.സലഫികളെ തീവ്രാദികളായി കാണാൻ യൂത്ത്‌ലീഗ് തയാറല്ല. ഞങ്ങൾക്കു പരിചയമുള്ള സലഫികൾ സമാധാന വാദികളാണ്.ഇതിന്റെ പേരിൽ ആരെങ്കിലും തീവ്രാദാദത്തിലേക്ക് പോയിട്ടിണ്ടെങ്കിൽ അവരെയാണ് ചികിൽസികണ്ടത്. സഫഫിസത്തെ അംഗീകരിക്കുകയാണെന്നും സാദിഖലി പറഞ്ഞു. യൂത്ത്‌ലീഗ് നേതൃത്വത്തിലേക്ക് വനിതകൾ എത്തുമോയെന്ന് കാത്തിരുന്ന് കാണാമെന്നായരുന്നു യൂത്ത്‌ലീഗ് നേതാക്കളുടെ മറുപടി.
യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച മൂന്നിന് കടപ്പുറത്ത് പതാക ഉയരുമെന്നും അവർ അറിയിച്ചു. 10ന് രാവിലെ 10ന് ടാഗോർ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യം. മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പൂർവ നേതൃസംഗമം തുടങ്ങിയവ നടക്കും. സമാപന സമ്മേളനം 12ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
അതിനിടെ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളന പ്രചാരണ ബോർഡുകളിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് അമിതപ്രാധാന്യം നൽകിയെന്ന് പറഞ്ഞ് വിമർശനം ഉയർന്നിരുന്നു. മുസ്ലിംലീഗിനെ ചത്ത കുതിരയോട് ഉപമിച്ച നേതാവാണ് നെഹ്‌റുവിന്റെ പടം വ്യാപകാമയി ഉപയോഗിച്ചതിനെ തടുർന്ന് ലീഗിൽതന്നെ വിമർശനം ഉയർന്നതോടെ ഇപ്പോൾ ഈ പോസ്റ്റുകൾ കുറച്ചിട്ടുണ്ട്.



