- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്ന് പ്രസംഗിച്ച പി.കെ.ഫിറോസിന്റെ നാവ് വീണ്ടും ലീഗിന് തലവേദനയാകുന്നു; കല്ലാംകുഴി ഇരട്ടക്കൊലപാതകത്തിൽ ഫിറോസിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ലീഗ് വിദ്യാർത്ഥി വിഭാഗം മുൻ ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു; ഏറെ പ്രതീക്ഷയോടെ തുടങ്ങിയ യുവജന യാത്ര മുസ്ലിം ലീഗിനെ തിരിഞ്ഞ് കുത്തുന്നത് ഇങ്ങനെ
പാലക്കാട്: പൊതു പരിപാടിയിലെ പ്രസംഗത്തിൽ അബദ്ധം പറഞ്ഞ മുസ്ലിം ലീഗ് നേതാവ് പി.കെ.ഫിറോസ് തനിക്ക് പറ്റിയത് ഏറ്റു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ നാക്ക് വീണ്ടും ലീഗിനെ വേട്ടയാടുകയാണ്. യുവജന യാത്രയിൽ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗം നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രസംഗത്തിലെ വസ്തുതാപരമായ പിഴവിനെ ട്രോളിയും ആഘോഷിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമൊക്കെയാണ് പി.കെ ഫിറോസ് ആവേശത്തോടെ പ്രസംഗിച്ചത്. ഇതിനുള്ള പ്രതികരണമെന്ന നിലക്ക് പി.കെ ഫിറോസ് ഫേസ്‌ബുക്കിൽ തെറ്റ് അംഗീകരിച്ച് തിരുത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസംഗത്തിലെ ആഘോഷമാക്കാത്ത വേറൊരു പിഴവ് കൂടി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഫിറോസ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതിൽ നാരായണൻ എന്നാണ് താൻ പറഞ്ഞത്
പാലക്കാട്: പൊതു പരിപാടിയിലെ പ്രസംഗത്തിൽ അബദ്ധം പറഞ്ഞ മുസ്ലിം ലീഗ് നേതാവ് പി.കെ.ഫിറോസ് തനിക്ക് പറ്റിയത് ഏറ്റു പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ നാക്ക് വീണ്ടും ലീഗിനെ വേട്ടയാടുകയാണ്. യുവജന യാത്രയിൽ പട്ടാമ്പിയിലെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗം നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രസംഗത്തിലെ വസ്തുതാപരമായ പിഴവിനെ ട്രോളിയും ആഘോഷിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമൊക്കെയാണ് പി.കെ ഫിറോസ് ആവേശത്തോടെ പ്രസംഗിച്ചത്. ഇതിനുള്ള പ്രതികരണമെന്ന നിലക്ക് പി.കെ ഫിറോസ് ഫേസ്‌ബുക്കിൽ തെറ്റ് അംഗീകരിച്ച് തിരുത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രസംഗത്തിലെ ആഘോഷമാക്കാത്ത വേറൊരു പിഴവ് കൂടി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഫിറോസ് ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. പട്ടാമ്പി കോളേജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ യുടെ രക്തസാക്ഷി സഖാവ് സൈതാലിയെ കൊന്ന കേസിലെ പ്രതിയുടെ പേരിനെ കുറിച്ച് പറഞ്ഞതിൽ നാരായണൻ എന്നാണ് താൻ പറഞ്ഞത് എന്നും യഥാർത്ഥത്തിൽ ശങ്കര നാരായണൻ എന്നായിരുന്നു പറയേണ്ടിയിരുന്നത് എന്നും പറഞ്ഞ് ഫിറോസ് തന്നെ ട്രോളിയവർക്ക് മറുപടിയും നൽകി. ശങ്കര നാരായണനാണ് പിന്നീട് പേര് മാറ്റി ബാബു എം.പാലിശ്ശേരിയായതെന്നും സിപിഎം എംഎൽഎ ആക്കിയതെന്നും ഫിറോസ് തിരിച്ചടിച്ചു. അതു ചർച്ചയായാൽ കുഴപ്പമാകുമോ എന്ന് കരുതിയായിരിക്കും സഖാക്കളൊന്നും അത് ചർച്ചയാക്കാതിരിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം യുവജന യാത്രയിലെ ഫിറോസിന്റെ മറ്റൊരു പ്രസംഗം വീണ്ടും ലീഗിനെ കുഴിയിൽ ചാടിച്ചിരിക്കയാണ്. കല്ലാംകുഴി ഇരട്ടക്കൊലപാതകത്തെ കുറിച്ചുള്ള ഫിറോസിന്റെ രാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. മണ്ണാർക്കാട് ചിറക്കൽ പടിയിലെ പരിപാടിയിലായിരുന്നു ഫിറോസിന്റെ വിവാദ പരാമർശം. കല്ലാംകുഴി ഇരട്ടക്കൊലപാതകം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കം ആണെന്നാണ് ഫിറോസ് പ്രസംഗത്തിൽ പറഞ്ഞത്.
നേരത്തെ ഒരാൾ കൊല്ലപ്പെട്ടിരുന്നതായും അതിലെ പ്രതികൾ ഉൾപ്പടെ ഉള്ളവരാണ് പിന്നീട് കൊല്ലപ്പെട്ടത് എന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്നും അത് രാഷ്ട്രീയ കൊലപാതകം ആക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നതായും ഫിറോസ് പറഞ്ഞു. എന്നാൽ കല്ലാംകുഴിയിൽ ഉണ്ടായത് പള്ളിയിൽ ഇരു വിഭാഗങ്ങൾ നടന്ന തർക്കമാണെന്നാണ് മുസ്ലിം ലീഗ് എംഎൽഎ എൻ.ഷംസുദീൻ നേരത്തെ നിയമസഭയിൽ പറഞ്ഞത്. ഇങ്ങനെ ഒരു സമയത്ത് മുസ്ലിം ലീഗിനെ ഏറെ പ്രതിരോധത്തിൽ ആക്കിയ കല്ലാംകുഴി ഇരട്ടക്കൊലപാതകത്തിൽ പാർട്ടിയിലെ തന്നെ രണ്ട് നേതാക്കൾ രണ്ട് തരത്തിൽ സംസാരിച്ചത് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2013 നവംബർ 20ന് രാത്രി ഒമ്പതോടെയാണ് സുന്നിപ്രവർത്തകരെ വിഘടിത വിഭാഗം മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചത്. ആക്രമണത്തിൽ സഹോദരങ്ങളായ കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടിൽ പരേതനായ മുഹമ്മദ് ഹാജിയുടെ മക്കളായകുഞ്ഞിമുഹമ്മദ്, കുഞ്ഞ് ഹംസ, നൂറുദ്ദീൻ എന്നിവർക്ക് മാരകമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദ് പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞു ഹംസ, സഹോദരനും എസ് വൈ എസ് കല്ലാംകുഴി യൂണിറ്റ് സെക്രട്ടറിയുമായിരുന്ന പള്ളത്ത് നൂറുദ്ദീൻ എന്നിവർ മരണപ്പെടുകയായിരുന്നു. കല്ലാംകുഴി ഇരട്ട കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കുന്നതിൽ മുസ്ലിം ലീഗ് എം.എൽഎയുടെ ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ഹംസയുടെയും നൂറുദ്ദീന്റെയും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതക ഗൂഢാലോചനയിൽ ലീഗ് നേതാക്കൾക്കും പ്രതികളെ സംരക്ഷിക്കുന്നതിൽ എംഎൽക്കും വ്യക്തമായ പങ്കുണ്ടെന്നും ഇതേക്കുറിച്ച് പല തലങ്ങളിൽ നല്കിയ പരാതികൾ ഭരണസ്വാധീനമുപയോഗിച്ച് അട്ടിമറിക്കപ്പെടുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. രാഷ്ട്രീയ കൊലപാതമല്ലെന്നും കുടിപ്പകയാണെന്ന എംഎൽഎയുടെ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആരോപിച്ചിരുന്നു. ജൂമാ മസ്ജിദിൽ ലീഗ് സംഘടനയായ തണൽ നടത്തിയ പണപ്പിരിവിനെതിരെ കൊല്ലപ്പെട്ട ഹംസ വഖഫ് ട്രിബ്യൂണലിനെ സമീപിച്ച് പള്ളികളിൽ രാഷ്ട്രീയ സംഘടനകളെ അനുവദിക്കില്ലെന്ന വിധി സമ്പാദിച്ചിരുന്നു. ഇതാണ് ലീഗിന് ഇവരോടുള്ള വിരോധത്തിന് കാരണമായത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് ഡിവെഎഫ്ഐയുടെ നേതൃത്വത്തിൽ കൊടിമരം സ്ഥാപിച്ചു.
ഇതിൽ നൂറുദ്ദീൻ സജീവമായി പങ്കെടുത്തിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അവർ ആരോപിച്ചിരുന്നു. ഇരുപത്തിയേഴ് കുടുംബങ്ങളിൽപ്പെട്ടവരാണ് പ്രതികൾ. ഇവർക്ക് കുടിപ്പക ഉണ്ടാവേണ്ട കാര്യമെന്തെന്ന് എംഎൽഎ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 1998 ൽ നടന്ന കൊലപാതകം അതിന് മുൻപ് അവിടെയുണ്ടായ ബോംബ് സ്ഫോടനത്തെത്തുടർന്നുള്ള സംഘർഷത്തിലാണ്. വസ്തുത ഇതാണെന്നിരിക്കെ വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിന്റ ബാക്കിപത്രമാണ് കല്ലാംകുഴി ഇരട്ടക്കൊലപാതകം എന്ന് എങ്ങനെ പറയാനാവും എന്നും അവർ ചോദിച്ചിരുന്നു. ഇത്തരത്തിൽ ലീഗ് വളരെ അധികം പ്രതിരോധത്തിൽ ആയ കല്ലാംകുഴി ഇരട്ടക്കൊലപാതകത്തെ കുറിച്ചുള്ള പി കെ ഫിറോസിന്റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഫിറോസിന്റെ പരാമർശത്തിനെതിരെ ലീഗിന് അകത്ത് നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഫിറോസിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് എം എസ് എഫ് മുൻ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന നൗഫൽ തളിയിൽ പാർട്ടി വിട്ടതായി അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
നൗഫലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം:
പി.കെ ഫിറോസിനോട് രണ്ടു വാക്ക്
കൊല്ലപ്പെട്ടവരുടെ കുടുംബത്തിലുള്ളവർ ഇപ്പോഴും അവരുടെ കൂടെ ജാഥയിൽ ഉണ്ടത്രേ. ഫിറോസേ 'അക്രമരഹിത കേരളം' എന്ന മുദ്രാവാക്യം മുഴക്കി നിങ്ങൾ വന്നപ്പോൾ ഞങ്ങളിൽ പ്രതീക്ഷ ഉണ്ടായിരുന്നു. യുവജന യാത്ര തുടങ്ങി നിങ്ങൾ വന്നപ്പോൾ ഞങ്ങളിൽ ആവേശ മുണ്ടായിരുന്നു. നശിപ്പിച്ചു കളഞ്ഞല്ലോ ഒരൊറ്റ പ്രസംഗം കൊണ്ട്. കൊല്ലപെട്ട ആസഹോദരങ്ങൾ (നിങ്ങളുടെ കൂടെ ഉണ്ടെന്ന് നിങ്ങൾ പറഞ്ഞ ഞങ്ങളുടെ അമ്മാവന്മാർ )കൊലചെയ്യപ്പെടുന്നതിനു തലേരാത്രി കല്ലാം കുഴിയിൽ വന്ന് ഭീഷണി പ്രസംഗം നടത്തിയത് അന്തരിച്ച ലീഗ് നേതാവായിരുന്നു. കൊലപാതകക്കേസിലെ ഒന്നാം പ്രതി ലീഗിന്റെ കോണി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടായിരുന്നു.
കൊലപാതകക്കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് സ്റ്റേഷനിൽ ചായയും ഭക്ഷണങ്ങളും വാങ്ങി നൽകിയത് ഇന്നും മണ്ണാർക്കാട് ലീഗിന്റെ നേതൃത്വനിരയിൽ ഉള്ള ഒരു 'പ്രമാണി' ആയിരുന്നു. അത് പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു എന്ന് നിയമസഭയിൽ പറഞ്ഞത് മുസ്ലിം ലീഗ് എംഎൽഎ ആയിരുന്നു. പിന്നെങ്ങനെ ധൈര്യം വന്നു ഫിറോസ് നിങ്ങൾക്ക് അത് കുടുംബ വഴക്കായിരുന്നു എന്ന് പറയാൻ. വ്യത്യസ്ത കുടുംബത്തിൽ പെട്ട പല കുടുംബക്കാർ പ്രതിയായ(എല്ലാവരും ലീഗുകാർ) എല്ലാവരും ഒരേ തന്തക്ക് ജനിച്ചവർ ആണെന്ന് തെളിയിക്കാൻ കല്ലാംകൂഴിയിലേയും കോങ്ങാടിലേയും മണ്ണാർക്കാട്ടേയും ചില സ്വയം പ്രഖ്യാപിത ലീഗ് നേതാക്കൾ (അവരും ഒരു പക്ഷേ ഈ പ്രതികളുടെ തന്തക്ക് ജനിച്ചതാവാം)ശ്രമിക്കുമ്പോൾ സ്വല്പം വിവരമുണ്ടെന്ന് ഞങ്ങൾ കരുതിയിരുന്ന (പട്ടാമ്പിയിലെ പ്രസംഗത്തോടെ അതും പോയി)നിങ്ങളും ആ കൂട്ടത്തിൽ ഒരാളാവുകയായിരുന്നോ. ഇത്തരം കള്ളത്തരങ്ങൾ വിശ്വസിച്ച് അത് മൈക്കിലൂടെ വിളിച്ചു പറയുന്നതിനു മുമ്പേ താങ്കൾക്കൊന്ന് അന്വേഷിക്കാമായിരുന്നു കൂടെയുണ്ടെന്ന് താങ്കൾ പറഞ്ഞ ആ കുടുംബക്കാരോട്. മടുത്തു ഫിറോസ് മടുപ്പിച്ചു താങ്കളും താങ്കളുടെ ഏറാൻ മൂളികളും.
ഇത്രയൊക്കെ അറിഞ്ഞിട്ടും താങ്കൾ പറഞ്ഞ ആ കുടുംബം ഈ പ്രസ്ഥാനത്തിൽ തന്നെ നിന്നത് എന്തു കൊണ്ടാണെന്ന് അറിയുമോ നിങ്ങൾക്ക്. പ്രതീക്ഷയുണ്ടായിരുന്നു സംസ്ഥാന നേതൃത്വത്തിൽ, മണ്ണാർക്കാട്ടെയും കോങ്ങാട്ടെയും ചില നേതാക്കൾ ഒഴികെയുള്ള പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ,നശിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ ആ പ്രതീക്ഷ. ആ നേതാക്കളെ മുഴുവൻ ഇരുത്തി പ്രതികളെ വൈറ്റ് ഗാർഡിലും പ്രകടനത്തിലും അണിനിരത്തി നിങ്ങൾ പ്രഖ്യാപിച്ചല്ലോ ഫിറോസ് ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്ന് അതിനുമാത്രം വലിയ ദുരന്തമായല്ലോ നിങ്ങൾ. വരും തലമുറയിലെ പാർട്ടിക്ക് തണലേകേണ്ട മുനവറലി തങ്ങളെ,കേരളം ആദരിക്കുന്ന ആ തങ്ങളുപ്പാപ്പാനെ കൂടെയിരുത്തി ഇത്രയും വലിയ നുണ പറയാൻ എങ്ങനെ ധൈര്യം വന്നു നിങ്ങൾക്ക്. പ്രസംഗത്തിൽ സൂക്ഷ്മത കൊണ്ടും കുറിക്കുകൊള്ളുന്ന വാക്ശരങ്ങൾ കൊണ്ടും വാക്കുകൾ ഉപയോഗിക്കുന്ന താങ്കൾ അറിഞ്ഞു കൊണ്ട് ചിറക്കൽപടിയിൽ ഉയർത്തിയ അബദ്ധങ്ങൾക്ക് ദൈവം തന്ന ശിക്ഷയാണെടോ പട്ടാമ്പിയിൽ പറഞ്ഞ അബദ്ധങ്ങൾ. താങ്കളെപ്പോലുള്ള നേതാക്കളെ വിശ്വസിച്ച് ഈ പാർട്ടിയിൽ കടിച്ചു തൂങ്ങി നിൽക്കുന്നതിലും നല്ലത് ഇതിൽ നിന്നും വിട്ടു നിൽക്കുന്നതാണ്.
ബൈ ബൈ മുസ്ലിം ലീഗ്
NB: കല്ലാം കുഴിയിലെ കൊല്ലപാതക ക്കേസിലെ പ്രതികളെ സഹായിച്ച ലീഗ് നേതാക്കളെ മാത്രമാണ് ഞാനിവിടെ ഉദ്ദേശിച്ചത്. സ്വന്തമായി നിലപാടുള്ള ആദർശുദ്ധിയുള്ള നേതാക്കളും പ്രവർത്തകരുംസവിനയം ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി ഇതിന് കൊല്ലപ്പെട്ട ആളുകളെ അപമാനിക്കുന്ന തരത്തിൽ കമന്റുമായി വരുന്നവരും പ്രതികളുടെ തന്തക്ക് ജനിച്ചവരാണെന്ന് വിചാരിക്കാം. അങ്ങനെയുള്ളവർക്ക് നടുവിരൽ നമസ്‌കാരം.
നൗഫൽ താളിയിൽ
MSF പാലക്കാട് ജില്ലാ മുൻസെക്രടറി
MYL കോട്ടോപ്പാടം പഞ്ചായത്ത് മുൻ ജനറൽ സെക്രടറി
kmcc മണ്ണാർക്കാട് മണ്ഡലം മുൻ സെക്രട്ടറി