- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വർഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം' മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗിന്റെ യുവജന യാത്ര തുടങ്ങി; സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന ജാഥയിൽ ആവേശത്തോടെ പങ്കാളികളായി യുവാക്കൾ; ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജ്ജം ലഭിക്കുന്ന ജാഥയെന്ന് വിലയിരുത്തി മുസ്ലിംലീഗ്
കാസർഗോഡ്: മാനവികതയുടെ സന്ദേശവാഹകരാണ് യുവാക്കളെന്ന ആഹ്വാനമുൾക്കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്ര കാസർഗോഡ് കുമ്പളയിൽ നിന്നും ഇന്ന് രാവിലെ പ്രയാണമാരംഭിച്ചു. വർഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാറുകൾക്കെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ ആരംഭിച്ചത്. ഇന്നലെ വൈകീട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ജാഥ ഉത്ഘാടനം ചെയ്തത്. ജാഥക്ക് വഴി നീളെ മുസ്ലിം ലീഗ് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് കാലത്ത് കുമ്പളയിൽ നൂറുക്കണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളിച്ച് ജാഥയെ എതിരേറ്റത്. രാജ്യം ആർക്കും തീറെഴുതി നൽകിയിട്ടില്ലെന്ന് വർഗ്ഗീയ ഭരണാധികാരികളെ മനസ്സിലാക്കിക്കൊടുക്കാനാണ് ജാഥയെന്നും ജാഥാ ക്യാപ്റ്റൻ മുനവറലി ശിഹാബ് തങ്ങൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജ്ജം കൂടി ഈ ജാഥ കൊണ്ട് മുസ്ലി
കാസർഗോഡ്: മാനവികതയുടെ സന്ദേശവാഹകരാണ് യുവാക്കളെന്ന ആഹ്വാനമുൾക്കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജനയാത്ര കാസർഗോഡ് കുമ്പളയിൽ നിന്നും ഇന്ന് രാവിലെ പ്രയാണമാരംഭിച്ചു. വർഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാറുകൾക്കെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥ ആരംഭിച്ചത്.
ഇന്നലെ വൈകീട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ജാഥ ഉത്ഘാടനം ചെയ്തത്. ജാഥക്ക് വഴി നീളെ മുസ്ലിം ലീഗ് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് കാലത്ത് കുമ്പളയിൽ നൂറുക്കണക്കിന് പ്രവർത്തകരാണ് മുദ്രാവാക്യം വിളിച്ച് ജാഥയെ എതിരേറ്റത്. രാജ്യം ആർക്കും തീറെഴുതി നൽകിയിട്ടില്ലെന്ന് വർഗ്ഗീയ ഭരണാധികാരികളെ മനസ്സിലാക്കിക്കൊടുക്കാനാണ് ജാഥയെന്നും ജാഥാ ക്യാപ്റ്റൻ മുനവറലി ശിഹാബ് തങ്ങൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞു.
വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജ്ജം കൂടി ഈ ജാഥ കൊണ്ട് മുസ്ലിം ലീഗ് ഉദ്ദേശിക്കുന്നുണ്ട്. ഇന്നലെ ജാഥ ആരംഭിച്ച മഞ്ചേശ്വരം മുതൽ മുസ്ലിം ലീഗിൽ നിന്നും യു.ഡി.എഫിൽ നിന്നും ആവേശ പൂർണ്ണമായ പ്രതികരണമാണ് ലഭിക്കുന്നത്. കുമ്പളയിൽ നിന്നും ആരംഭിച്ച യുവജനയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് ഏരിയാൽ വഴി നായന്മാർ മൂലയിൽ സമാപിക്കും.
ജാഥയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറർ എം. എ. സമദ്, സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, എന്നിവരും അണി നിരക്കുന്നുണ്ട്. കുമ്പളയിലെ പൊതു സമ്മേളനത്തിന് ശേഷമാണ് ജാഥ ഇന്ന് ആരംഭിച്ചത്. ഓരോ ദിവസവും 18 കിലോമീറ്ററോളം കാൽനടയായി നടത്തുന്ന യാത്ര അടുത്ത മാസം 24 ാം തീയ്യതി തിരുവനന്തപുരത്ത് സമാപിക്കും.