- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാക്കുളുടെ പ്രശ്നവും വിഷയമാവാതെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; നിറഞ്ഞുനിന്നത് മുത്തലാഖും, ശരീഅത്തും ഏക സിവൽകോഡും സലഫിസവും; ആകെ വിമർശനം എ.പി സുന്നികൾക്ക് മാത്രം; കാന്തപുരം സമുദായത്തിന് എന്നും തലവേദനയെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: യുവജന സംഘടയെന്ന് പേരിനെങ്കിലും അവകാശപ്പെടുന്നവർക്ക് ഇക്കാലത്ത് ചർച്ചചെയ്യാൻ എന്തൊല്ലാം വിഷയങ്ങളുണ്ട്. എന്നാൽ കോഴിക്കോട്ട് ഇന്നലെ സമാപിച്ച യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിൽ നിറഞ്ഞു നിന്നത് മുത്തലാഖും,ശരീഅത്തും, ഏക സിവൽകോഡും സലഫിസവും അടക്കമുള്ള മത വിഷയങ്ങൾ മാത്രമായിരുന്നു. ഇക്കാര്യത്തിലാവട്ടെ അറുപിന്തിരപ്പൻ നിലപാടാണ് സംഘടന എടുത്തതും. മുത്തലാഖ് ശരീഅത്തിന്റെ ഭാഗമാണെന്നും അതിനാൽ അതിൽ തൊട്ട് കളിക്കാൻ പാടില്‌ളെന്നമാണ് ഭൂരിഭാഗം പ്രതിനിധികളും സംസാരിച്ചത്. മുത്തലാഖിനെതിരെ ഒരു ചെറുപ്രതിഷേധംപോലും സംഘടനക്ക് അകത്തുനിന്ന് ഉണ്ടായിട്ടില്ല. അത് സ്ത്രീവിരുദ്ധമല്‌ളെന്നും സ്ത്രീസംരക്ഷണത്തിനാണെന്നുമാണ് ചിലർ സംസാരിച്ചത്. എക സിവൽകോഡിനെ ശക്തമായി എതിർക്കാനും യോഗം തീരുമാനിച്ചു.എവിടെയും തൊടാതെയുള്ള ചില പ്രമേയങ്ങൾ മാത്രമാണ് യുവജനപ്രശ്‌നങ്ങളിൽ യൂത്ത്‌ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.ചില മുസ്ലിം യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാവുന്നകാര്യം ചർച്ചയായെങ്കിലും സംഘടനയിൽ ഭൂരിഭാഗാവും സലഫിസത്തെ അനുകൂലിക്കയാണ് ചെയ
കോഴിക്കോട്: യുവജന സംഘടയെന്ന് പേരിനെങ്കിലും അവകാശപ്പെടുന്നവർക്ക് ഇക്കാലത്ത് ചർച്ചചെയ്യാൻ എന്തൊല്ലാം വിഷയങ്ങളുണ്ട്. എന്നാൽ കോഴിക്കോട്ട് ഇന്നലെ സമാപിച്ച യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തിൽ നിറഞ്ഞു നിന്നത് മുത്തലാഖും,ശരീഅത്തും, ഏക സിവൽകോഡും സലഫിസവും അടക്കമുള്ള മത വിഷയങ്ങൾ മാത്രമായിരുന്നു. ഇക്കാര്യത്തിലാവട്ടെ അറുപിന്തിരപ്പൻ നിലപാടാണ് സംഘടന എടുത്തതും. മുത്തലാഖ് ശരീഅത്തിന്റെ ഭാഗമാണെന്നും അതിനാൽ അതിൽ തൊട്ട് കളിക്കാൻ പാടില്‌ളെന്നമാണ് ഭൂരിഭാഗം പ്രതിനിധികളും സംസാരിച്ചത്.
മുത്തലാഖിനെതിരെ ഒരു ചെറുപ്രതിഷേധംപോലും സംഘടനക്ക് അകത്തുനിന്ന് ഉണ്ടായിട്ടില്ല. അത് സ്ത്രീവിരുദ്ധമല്‌ളെന്നും സ്ത്രീസംരക്ഷണത്തിനാണെന്നുമാണ് ചിലർ സംസാരിച്ചത്. എക സിവൽകോഡിനെ ശക്തമായി എതിർക്കാനും യോഗം തീരുമാനിച്ചു.എവിടെയും തൊടാതെയുള്ള ചില പ്രമേയങ്ങൾ മാത്രമാണ് യുവജനപ്രശ്‌നങ്ങളിൽ യൂത്ത്‌ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ചില മുസ്ലിം യുവാക്കൾ തീവ്രവാദത്തിലേക്ക് ആകൃഷ്ടരാവുന്നകാര്യം ചർച്ചയായെങ്കിലും സംഘടനയിൽ ഭൂരിഭാഗാവും സലഫിസത്തെ അനുകൂലിക്കയാണ് ചെയ്തത്. കേരളത്തിലെ സലഫികൾ തീവ്രവാദികളല്ലെന്നും ഒറ്റപ്പെട്ട സംഭവത്തിന്റെപേരിൽ അവരെ ആക്രമിക്കരുതെന്നുമാണ് സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
ഇക്കാര്യത്തിലെല്ലാം മുസ്ലീലീഗിന് ശക്തമായ പിന്തുണ നൽകാൻ യോഗം തീരുമാനിച്ചു. അങ്ങനെ എല്ലാറ്റിലും ലീഗിനെ പിന്താങ്ങാനാണെങ്കിൽ പിന്നെന്തിനാണ് യൂത്ത്‌ലീഗിന്റെ സമ്മേളനം എന്നാണ് വിമർശകർ ചോദിക്കുന്നത്.സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത യൂത്ത്‌ലീഗിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തുമോയെന്ന പ്രശ്‌നത്തിൽപോലും ഒരു തീരുമാനം ഉണ്ടായിട്ടില്ല. നജീബ്കാന്തപുരം വിഭാഗവും സാദിഖലി വിഭാഗവുമായി ശക്തമായ വിഭാഗീതയും സംഘടനയിലുണ്ട്. ഇതിന്റെ ഭാഗമായാണ് ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നും ആക്ഷേപമുണ്ട്.
അതിനിടെ സമ്മേളനം വിമർശിച്ച ഏക വിഭാഗം കാന്തപുരം എ.പി സുന്നികൾ മാത്രമാണ്.സമാനപന സമ്മേളനത്തിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കാന്തപുരത്തെ രൂക്ഷമായി വിമർശിച്ചു. തലയുള്ളിടത്തോളം കാലം തലവേദന മാറില്‌ളെന്ന് പറഞ്ഞപോലെയാണ് കാന്തപുരം വിഭാഗത്തിന്റെ കാര്യമെന്ന് സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ നയപ്രഖ്യാപന പ്രസംഗം നിർവഹിക്കവെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഏക സിവിൽകോഡിനെതിരെ എല്ലാവരും ഒന്നിക്കുമ്പോൾ ഒരു കൂട്ടർ മാത്രം വിട്ടുനിൽക്കുന്നു. ഈ വിഷയത്തിൽ കോഴിക്കോട്ട് നടന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ ക്ഷണിച്ചിട്ടില്‌ളെന്നാണ് ഈ വിഭാഗം പറയുന്നത്. എല്ലാവരെയും പോലെ ഇവരെയും ഫോൺ ചെയ്ത് ക്ഷണിച്ചതാണ്. കല്യാണത്തിനല്ല ക്ഷണിച്ചത്. രാജ്യം അപകടത്തിൽപെടുന്ന വിഷയം ചർച്ച ചെയ്യാനാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കല്യാണത്തിനാണെങ്കിൽ നേരിട്ട് പോയി വിളിക്കാമായിരുന്നു. ഇനി ക്ഷണിച്ചാൽ തന്നെ മാറിനിൽക്കുമെന്ന് പലതവണ തെളിയിച്ചവരാണിവർ. ഇവരുടെ അസുഖം എന്താണെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പല നിറമാണ് ഈ വിഭാഗത്തിന്. ചിലപ്പോൾ ലീഗിനെ വെല്ലുവിളിക്കുകയും ചെയ്യാറുണ്ട്. മണ്ണാർക്കാട്ട് എൻ. ഷംസുദ്ദീനും കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയും ജയിച്ചുവന്നത് ഇവരുടെ വെല്ലുവിളിയി കാരണമാണ്. എല്ലാവർക്കും നേരെ ഈ വിഭാഗം വെല്ലുവിളിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചുപോവാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
കാന്തപുരത്തിന്റെ പേര് പരാമർശിക്കാതെയുള്ള പരിഹാസത്തെ കൈയടിയും ഹർഷാരവങ്ങളോടെയുമാണ് സദസ്സ് എതിരേറ്റത്. നോട്ട് പിൻവലിക്കൽ പോലുള്ള തുഗ്‌ളക്ക് പരിഷ്‌കാരം മോദിക്കല്ലാതെ മറ്റാർക്കും കഴിയില്‌ളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദവും ഫാഷിസവും കേരളത്തിൽ വേവില്ല. സമുദായത്തിനിടയിൽ പടക്കം പൊട്ടിച്ച് നടക്കുന്നവർ സംഘ്പരിവാരിന്റെ വളർച്ചക്ക് ആക്കം കൂട്ടുകയാണ്്. മലപ്പുറത്തെ സ്‌ഫോടനവും അതിന്റെ ഭാഗമാണ്. നിസ്സാരമായ കാര്യങ്ങൾ കൊണ്ട് മലപ്പുറത്തെ വർഗീയക്കളമാക്കാമെന്ന് ആരും കരുതേണ്ട. പെൻഷൻ തുക ഒന്നിച്ച് കൊടുത്തതാണ് ഇടതു സർക്കാർ ചെയ്ത ഏകകാര്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ദലിത്പിന്നാക്ക സമരങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് മുസ്ലീലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യവേ വ്യക്തമാക്കി . വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാനുള്ള ആശയപരമായ അടിത്തറ പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദലിത്പിന്നാക്കന്യൂനപക്ഷങ്ങൾ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്. രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യം വേണ്ടത് ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്മാർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാൽ നിരാശ പടരും.
എല്ലാവരെയും ഭീതിപ്പെടുത്തി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഭയമുണ്ടാക്കി ഭരണം മുന്നോട്ടു കൊണ്ടുപോകാനാകില്ല. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ മുസ്ലിം ജനവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ്. ഈ നീക്കം ഇതര മതവിഭാഗങ്ങളിലേക്കും പിന്നീട് കടന്നുവരും. സംഘ്പരിവാർ ഗൂഢാലോചനക്ക് മതേതര പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്നവർ കൂട്ടുനിൽക്കുന്നത് ദൗർഭാഗ്യകരമാണ്. സിപിഎമ്മിന്റെ മഹിള സംഘടന മുസ്ലിം സമുദായത്തിൽ പരിഷ്‌കാരങ്ങൾ വരുത്താനെന്ന അവകാശവാദത്തോടുകൂടി പുറത്തുവിട്ട പ്രഖ്യാപനങ്ങൾ ശരീഅത്തിനെ ചോദ്യംചെയ്യുന്നതാണ്. അധികാരത്തിലത്തെിയാൽ മുസ്ലിംകൾക്കെതിരായി നിൽക്കുന്നത് സിപിഎമ്മിന്റെ കാപട്യമാണെന്നും ഹൈദരലി തങ്ങൾ ആരോപിച്ചു.
കടപ്പുറത്ത് ആയിരക്കണക്കിന് പേർ പങ്കെടുത്ത ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,, മുസ്ലിം വ്യക്തിനിയമ ബോർഡ് നിർവാഹക സമിതിയംഗം അഡ്വ. സഫർയാബ് ജീലാനി, ദലിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എംപി, എംപി. അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എംഎൽഎ, പി.വി. അബ്ദുൽ വഹാബ് എംപി, സിറാജ് ഇബ്രാഹിം സേട്ട്, കെ.എം. ഷാജി എംഎൽഎ എന്നിവർ സംസാരിച്ചു.



