സ്‌നേഹത്തിന് സൗഹാർദ്ദത്തിന് യുവതയുടെ കർമ്മ സാക്ഷ്യം എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചും യൂത്ത്‌ഫോറം രൂപീകരിച്ച് അഞ്ച് വർഷം പൂർത്തീകരിക്കുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായും മെയ് 5 ന് യൂത്ത് ലൈവ് - ആവിഷ്‌കാരങ്ങളുടെ ആഘോഷം ; എന്ന പേരിൽ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

നാം കടന്നു പോകുന്ന സവിശേഷ കാലത്തോടുള്ള സർഗ്ഗാത്മക പ്രതികരണമായിട്ടാണ് പരിപാടി സംവിധാനിക്കുന്നത്. എന്ന തീമിൽ സംവിധാനിക്കുന്ന കലാവിഷ്‌കാരങ്ങൾ അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിനും സൗഹാർദം നിറഞ്ഞ ലോകത്തിനും വേണ്ടിയുള്ള പ്രവാസലോകത്ത് നിന്നുള്ള സാംസ്‌കാരിക പ്രദർശനം ആവും . വ്യക്തികൾക്കും പ്രവാസി കൂട്ടായ്മകൾക്കും ഈ കൾച്ചറൽ ഫെസ്റ്റിൽ ആവിഷ്‌കാരങ്ങൾക്ക് അവസരം ഉണ്ടാകും.

ഇന്തോ ഖത്തർ സൗഹൃദം, സാമൂഹിക സൗഹാർദ്ദം, അസഹിഷ്ണുത, ദളിത് മുന്നേറ്റം, ജാതി വിവേചനം തുടങ്ങിയ തീമുകളിലുള്ള നാടകം, മോണോആക്ട്, കഥാ പ്രസംഗം, നാടൻ പാട്ട്, ആവിഷ്‌കാരങ്ങൾ തുടങ്ങിയ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും കൂട്ടായ്മകളും youthliveqatar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 33208766 എന്ന മൊബൈൽ നമ്പറിലോ ഏപ്രിൽ 10 ന് മുൻപായി ബന്ധപ്പെടേണ്ടതാണ്.