മനാമ. ഐ.വൈ.സി.സി. മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മനാമ ഏരിയായിൽ താമസമാക്കിയിട്ടുള്ള കോൺഗ്രസ് അനുഭാവികളായ യുവാക്കളെ അണിനിരത്തിക്കൊണ്ട് യൂത്ത്മീറ്റ്-2016 എന്ന പേരിൽ മനാമയിലുള്ള സർദാർ വല്ലഭായ് പട്ടേൽ നഗറിൽ (സൗദി റസ്റ്റോറന്റ്) വച്ച് നടത്തിയ പരിപാടി ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഈപ്പൻ ജോർജ് ഉത്ഘാടനം ചെയ്തു. 

മനാമ ഏരിയ പ്രസിഡന്റ് റിച്ചി കളത്തുരേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ആക്റ്റിങ് സെക്രട്ടറി ജോൺസൺ ജോസഫ്, ഷഫീക് കൊല്ലം, വിൻസു കൂത്തപ്പള്ളി,അജ്മൽ, ഹരി ഭാസ്‌കരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് സഫീർ പെവുങ്ങാടൻ സ്വാഗതവും സാം തഞ്ജംകുളം നന്ദിയും പറഞ്ഞു.

ഐ.വൈ.സി.സി. ദേശീയ കമ്മിറ്റിയുടെ ചാരിറ്റി ഫണ്ടിലേയ്ക്കു മനാമ ഏരിയയിലെ പ്രവർത്തകർ സ്വരൂപിച്ച തുക ഏരിയ ഭാരവാഹികൾ ദേശീയ ചാരിറ്റി കൺവീനർ ഷഫീക് കൊല്ലത്തിന് കൈമാറി. മനാമ ഏരിയ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ഐ വൈ സി സി മെമ്പർഷിപ്പ് കൺവീനർ ഹരി ഭാസ്‌ക്കരൻ ഷംഷാദ് ടി കെ യിക്ക് കൊടുത്തുകൊണ്ട് ഉത്ഘാടനം ചെയ്തു.