ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 2019 ലേക്കുള്ള യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തന ഉദ്ഘാടനം ഷിക്കാഗോ ക്നാനായ റീജിയൺ വികാരി ജനറാളും സെ.മേരിസ് ഇടവക വികാരിയുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ നിർവഹിച്ചു. ഡിസംബർ 2 ന് ഞായറാഴ്ച രാവിലെ യുവജനങ്ങൾക്കായി അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം കൂടിയ ഉദ്ഘാടന ചടങ്ങിൽ അസി. വികാരി ഫാ.ബിൻസ് ചേത്തലിൽ, യൂത്ത് കോഓർഡിനേറ്റർ സി.ജവാൻ, ടോണി കിഴക്കേകുറ്റ്, സജി പുതൃക്കയിൽ എന്നിവർ സന്നിഹിതരായിരുന്നു.

പുതിയ കർമപദ്ധതികളുമായി സഭയ്ക്കും സമുദായത്തിനും പ്രയോജനകരമാംവിധം യുവജനങ്ങൾ മാതൃകയാക്കണമെന്നും, അതിനായി യുവത്വം പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടന സന്ദേശത്തിൽ വികാരിജനറാൾ ഓർമ്മപ്പെടുത്തി. നൂറുകണക്കിന് യുവതി യുവാക്കൾ പങ്കെടുത്ത ചടങ്ങിന് സെ. മേരീസ് മതബോധന സ്‌കൂളിലെ അദ്ധ്യാപകരും ചർച്ച് വോളണ്ടിയേഴ്സും നേതൃത്വം നൽകി. സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ) അറിയിച്ചതാണിത്.