പ്രവാസി സമൂഹത്തിന്റെ ജീവൽ പ്രശ്‌നങ്ങളെ ചർച്ചകൾക്കു വിധേയമാക്കിയ പ്രതീകത്മക പാർലിമന്റ് ചൂടേറിയ സംവാദങ്ങളുടെ വേദിയായി. രഷ്ടിയവും സംഘടനാപരവുമായ സഞ്ചിതത്വങ്ങളെയും കാഴ്‌ച്ചപ്പാടുകളെയും മാറ്റിവച്ച് പ്രവാസി സമൂഹത്തിന്റെ പൊതുവായജീവിതാവസ്ഥകളെ ആഴത്തിൽ ചർച്ച ചെയ്താണ് രിസാല സ്റ്റഡി സർക്കിൾ യുവ വികസന സഭയുടെ ഭാഗമായി നടന്ന യൂത്ത് പാർലിമെന്റ് സമാപിച്ചത്.

പാർലിമെന്റിൽ ഉയർന്നു വന്ന വിഷയങ്ങൾ കേരള നിയമ സഭയിൽ ഉന്നയിക്കുമെന്ന് യൂത്ത് പാർലിമെന്റിൽ പി ടി എ റഹീം അറിയിച്ചു. ഗൾഫ് പ്രവാസികളുടെ സ്വത്വം, വിദ്യഭ്യാസം, സർക്കാറുകൾ, നയതന്ത്രകാരാലയം, കുടുംബം, വിമാനയാത്ര തുടങ്ങിയ ഒട്ടേറെ വിഷയങ്ങൾ പാർലിമെന്റിൽ ചർച്ചക്കും അഭിപ്രായ പ്രകടനങ്ങൾക്കും വിധേയമായി.

ഗൾഫ് പ്രവാസികൾ പാർശ്വവൽക്കരിക്കപ്പെടുകയും യൂറോപ്പിലേയും അമേരിക്കയിലേയും പ്രവാസികളും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കർക്ക് മുന്നിൽ പരിഗണ നൽകുകയും ചെയ്യുന്ന സമീപനം സർക്കാറുകളും സമൂഹവും തിരുത്തണമെന്നും യൂത്ത്
പർലമെന്റ് ആവശ്യപ്പെട്ടു. പൊതുവിദ്യഭ്യാസ രംഗത്തും ചികിത്സ രംഗത്തും കമ്യൂണിറ്റി സ്വഭാവത്തിൽ വിദ്യാലയങ്ങളും ആശുപത്രികളും തുടങ്ങാൻ സർക്കാറുകൾ മുൻകൈയെടുത്ത് അവസരം സൃ്ഷ്ടിക്കണമെന്നും യൂത്ത് പാർലിമെന്റ് ആവശ്യപ്പെട്ടു.

യൂത്ത് പർലിമെന്റ് ചർച്ചക്ക് പങ്കെടുത്തുകൊണ്ട്സിയാദ് ഏഴംകുളം, ചെമ്പൻ ജലാൽ, ഇ പി അനിൽ, വീരമണി, എ  സി അബ്ദുൽ കരീം, അജയ് കുമാർ, സൈതലവി, ബഷീർ ചെറുവണ്ണൂർ, ഫിറോസ് തിരുവത്ര എന്നിവർ സംസാരിച്ചു. ഇവി രജീവ് ചർച്ച നിയന്ത്രിച്ചു.ആമുഖം മുഹമ്മദ് വി പി കെയും നന്ദി അൻവർ സലീം നന്ദിയും പറഞ്ഞു.