- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിത പങ്കാളിയെ ആവശ്യമുണ്ട്: അടക്കവും ഒതുക്കവുമില്ലാത്ത, അടുക്കളയിൽ കയറി പരിചയമില്ലാത്ത, വീട്ടുജോലികളിൽ നൈപുണ്യമില്ലാത്ത, തന്റേടമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന'; പെണ്ണ് കിട്ടിയില്ലെങ്കിലും വിഷമമില്ല..രാഹുൽ ഗാന്ധിയും കെട്ടിയില്ലല്ലോ; യുവാവിന്റെ എഫ്ബി പോസ്റ്റ് വൈറൽ
തിരുവനന്തപുരം: ജോലിയും അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടും ഒക്കെ ആയാൽ ഉടൻ നാലുപാടും നിന്ന് ചോദ്യങ്ങൾ വരികയായി...എന്നാണ് നമുക്കൊരു ഇലസദ്യ?. ബിരിയാണി? വിവാഹം കഴിക്കാൻ പ്രായമായാൽ പിന്നെ കെട്ടിക്കോണം എന്നുള്ളതാണ് മനസ്സിലിരുപ്പ്. പലവിധ കാരണങ്ങളാൽ ഒരെണ്ണം ഒത്തുവരാത്തവരാണ് വിഷമിക്കുന്നത്. കോൺഗ്രസ് പ്രവർത്തകനായ ജെബിസന്റെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് അന്താരാഷ്ട്ര വനിതാ ദിനം മുതൽ കറങ്ങി നടപ്പുണ്ട്. സംഗതി വൈറലാണ്.
ജെബിസൺ ഒരുപരസ്യമല്ല ഉദ്ദേശിച്ചത് ട്രോളാണ്. എന്നിരുന്നാലും ഈ പോസ്റ്റ് പലരും ഒരു പരസ്യം പോലെ നിരീക്ഷിച്ചു.ചോദിച്ച് വെറുപ്പിക്കുന്നവർക്ക് മറുപടിയും നൈസായിട്ട് ഒരു വിവാഹ പരസ്യവും. പെൺകുട്ടിക്ക് വേണ്ട യോഗ്യതകൾ ജെബിസൺ എഴുതിയപ്പോഴാണ് പോസ്റ്റ് അടിപൊളിയായത്. പാലപ്പത്തിന്റെ നിറമോ മുട്ടൊപ്പമെത്തുന്ന ചുരുൾമുടിയോ ജെബിസന്റെ സങ്കൽപത്തിലെ ഭാവിവധുവിനില്ല. മറിച്ച് അടക്കവും ഒതുക്കവുമില്ലാത്ത, അടുക്കളയിൽ കയറി പരിചയമില്ലാത്ത, വീട്ടുജോലികളിൽ നൈപുണ്യമില്ലാത്ത, തന്റേടമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന. സാരിയുടുക്കാൻ അറിയില്ലെങ്കിലും സ്വന്തമായി തീരുമാനമെടുക്കാനും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനും അറിയുന്ന ആളാവണം എന്നാണ് ജെബിസന്റെ പോസ്റ്റിൽ.
അടക്കം ഒതുക്കവും മറ്റുള്ളവരുടെ പ്രവ്യത്തി കണ്ട് നമ്മൾ ചാർത്തി കൊടുക്കുന്ന ലേബൽസ് ആണെന്ന് ജെബിസൺ വിശ്വസിക്കുന്നു. പിന്നെ യൂടുബ് ഉള്ളപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നത് രണ്ടാൾക്കും കൂടി പഠിക്കാം എന്നൊക്കെയാണ് ജെബിസണിന്റെ ന്യായങ്ങൾ.
പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന പോലെ നല്ല വിദ്യാഭ്യാസവും ജോലിയും സ്വന്തമായി വരുമാനവുമുള്ള പെൺകുട്ടിയെ കിട്ടിയാൽ വിവാഹത്തിന് തയ്യാറാണെന്നും അടുക്കളജോലിയിൽ ഒപ്പം കൂടാൻ സന്തോഷമേയുള്ളുവെന്നും ഈ യുവാവ് പറയുന്നു. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാനും അനുചിതമായ തീരുമാനമെടുക്കാൻ കഴിവുള്ളതുമായ ഒരു പെൺകുട്ടി ഒരു സർവഗുണ സമ്പന്നയായിരിക്കുമെന്നാണ് ജെബിസന്റ പക്ഷം. ഇനിയിപ്പോൾ വിവാഹം നടന്നില്ലെങ്കിലും ജെബിസന് വിഷമമില്ല, തന്റെ പ്രിയ നേതാവായ രാഹുൽ ഗാന്ധി ഇതു വരെ വിവാഹിതനായിട്ടില്ലെന്നുള്ളതാണ് അതിന് കാരണം.
കൃഷിക്കാരനും രാഷ്ട്രീയപ്രവർത്തകനുമായ ഒരു യുവാവിന് വിവാഹമാർക്കറ്റിൽ ഡിമാൻഡ് കുറവാണെന്ന് ജെബിസൻ പറയുന്നു. ടൂറിസം അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം നേടിയ ജെബിസൻ സ്വന്തമായി ഒരു ട്യൂഷൻ സെന്ററും നടത്തി വരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കാട്ടാമ്പൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ കോൺഗ്രസ് സ്്ഥാനാർഥിയായി ജെബിസൻ മത്സരിക്കുകയും ചെയ്തിരുന്നു. അച്ഛൻ ജെയിംസിനും അമ്മ ബേബിക്കുമൊപ്പം തൃശ്ശൂരിലെ കാട്ടാമ്പലിലാണ് താമസം. ജെബി, ജെറി എന്നീ രണ്ട് സഹോദരിമാരുണ്ട്. ഇരുവരും വിവാഹിതരാണ്.
ജെബിസന്റെ പോസ്റ്റ് :
ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ? മാഷേ ഞങ്ങൾക്ക് എന്നാ ഒരു ബിരിയാണി തരാ? ഈ മാതിരി ചോദ്യങ്ങൾ ഫങ്ങ്ഷനുകളിൽ പോകുമ്പോഴും , സൗഹ്യദ കൂട്ടായ്മകളിലും, പരിചയക്കാരുമായുള്ള കുശലാന്വേഷണത്തിലും മുഴങ്ങി കേൾക്കുന്ന വാചകങ്ങളാണ്. ചില സമയങ്ങളിൽ അത് എന്നെ ദേഷ്യം പിടിപ്പിക്കാറും ഉണ്ട് എന്നിരുന്നാലും ഞാൻ സൗമ്യതയോടെ പറയും ചോറാണെങ്കിൽ അടുത്തുള്ള നല്ല ഹോട്ടലിൽ പോകാം .... ഇനി ബിരിയാണി ആണ് വേണ്ടതെങ്കിൽ നല്ല ദം ബിരിയാണി കിട്ടുന്ന പെരുമ്പിലാവിലേയാ, കുന്നംകുളത്തേയോ ഹോട്ടലിൽ പോകാം എന്ന് പറയാറുണ്ട് അതോടുകൂടി സംസാര വിഷയം വേറൊന്നിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും എനിക്ക് ഇതുവരെ ജീവിത പങ്കാളിയെ കണ്ടെത്താൻ പറ്റിയിട്ടില്ല. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ എനിക്ക് പറ്റിയ ഒരാൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കും എന്ന് കരുതുന്നു. അങ്ങനെ ഒരാളെ ഞാൻ കണ്ടെത്തിയാൽ ചോറോ / ബിരിയാണിയോ/പാർട്ടിയോ നടത്താൻ ഞാൻ സന്നദ്ധനുമാണ്.
ദി ഗ്രേറ്റ് ഇന്ത്യൻ അടുക്കള സിനിമയിൽ നിന്നുള്ള ഇൻസ്പിറേഷനാണോ ഈ പോസ്റ്റെന്ന ചോദ്യത്തിന് ജെബിസന്റെ മറുപടി ഇങ്ങനെ:
ഞാൻ ഒരു ad ആയി കൊടുത്തതല്ല. ഒരു ട്രോൾ പോലെ എഴുതി എന്ന് മാത്രം. പിന്നെ അടക്കം ഒതുക്കവും മറ്റുള്ളവരുടെ പ്രവ്യത്തി കണ്ട് നമ്മൾ ചാർത്തി കൊടുക്കുന്ന ലേബൽസ് ആണ്. പിന്നെ യൂടുബ് ഉള്ളപ്പോൾ ഭക്ഷണം ഉണ്ടാക്കുന്നത് രണ്ടാൾക്കും കൂടി പഠിക്കാം. പിന്നെ എന്റെ പല സുഹ്യത്ത്ക്കളുടെ ഭാര്യമാർക്കും സാരി ഉടുക്കാൻ അറിയില്ല. എതെങ്കിലും പരിപാടിക്ക് (പ്രത്യേകിച്ച് കല്യാണം)വരാൻ നേരം വൈകിയത് എന്ന് ചോദിച്ചാൽ wife ന് സാരി ഉടുക്കാൻ അറിയില്ല അയലത്തെ ചേച്ചി വന്നാണ് ശരിയാക്കി കൊടുത്തത് എന്ന് പറയും അതിന് നിക്കാതെ ഇഷ്ടമുള്ള ധരിച്ച് വരാം എന്നും .പിന്നെ സ്വന്തമായി ഒരു ജോലി എന്നത് വളരെ അവശ്യമുള്ള ഒന്ന് ആണ് അതുകൊണ്ട അങ്ങനെ എഴുതി എന്ന് .
#internationalwomensday# #searching for life partner# ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ?...
ഇനിപ്പറയുന്നതിൽ Jebison Vj പോസ്റ്റുചെയ്തത് 2021, മാർച്ച് 7, ഞായറാഴ്ച
മറുനാടന് മലയാളി ബ്യൂറോ