- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗുണ്ടാ തലവന്മാർ ബൈക്കിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടിൽ സ്വരചേർച്ച; ഗുണ്ടാ നേതാവ് ശരത്ത് ലാലിനെ നടുറോഡിൽ വെട്ടേറ്റു; കഴുത്തിന് വെട്ടേറ്റ ശരത്ത് ലാൽ രക്ഷപെട്ടത് തലനാഴിരയ്ക്ക്; ആക്രമിച്ച ദീപു ഓടി രക്ഷപ്പെട്ടു; വെട്ടേറ്റ ശരത് ലാൽ ഓടികയറിയത് കൗൺസിലറുടെ വീട്ടിലേക്ക്; നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ബൈക്കിൽ രക്ഷപ്പെട്ടു
തിരുവനന്തപുരം: ശ്രീകാര്യത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡിൽ വെട്ടേറ്റു. സമീപത്തുള്ള കൗൺസിലറുടെ വീട്ടിൽ ഓടിക്കയറിയാണ് ശരത് ലാൽ രക്ഷപ്പെട്ടത്. ശരത് ലാലിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ ദീപു ശരത് ലാലിനെ വെട്ടുന്നത് സിസിടി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാക്കുതർക്കത്തിനു ശേഷം ശരത് ലാൽ വേഗത്തിൽ നടന്നു പോകുന്നതും തിരിച്ചു നടന്നു വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരിച്ചു നടന്നു വരുന്ന വഴി പ്രകോപിതനായ ദീപു തോളിലുണ്ടായിരുന്ന ബാഗിൽ നിന്ന് വാളെടുത്താണ് വെട്ടിയത്. കഴുത്തിൽ വെട്ടേറ്റ ശരത് ലാൽ ഉടൻ തന്നെ കുതറി മാറി കൗൺസിലറുടെ വീട്ടിൽ ഓടിക്കയറുകയായിരുന്നു. അയൽവാസികളെത്തി ദീപുവിനെ തടയാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
Next Story