- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറല്ല... ദൈവം കണ്ണിൽ കാണുന്ന ദൈവം; ജീവൻ തിരികെ നൽകിയ 'ദൈവ'ത്തിന്റെ ചിത്രം ശരീരത്തിൽ ടാറ്റു ചെയ്ത് യുവാവ്; അർജന്റീന സ്വദേശി പച്ച കുത്തിയത് ഡോ. പോൾ ലാഡയുടെ മുഖം
നമ്മൾ ദൈവത്തെ പലപ്പോഴും നേരിട്ടു കാണാറുണ്ട്.. അത് പക്ഷേ പലരുടെയും രൂപത്തിലൂടെയാണെന്ന് മാത്രം. അത്തരത്തിൽ ഒരാൾ സ്വന്തം ജീവിതത്തിൽ ദൈവമായി മാറിയ ഒരു ഡോക്ടറുടെ ചിത്രം സ്വന്തം ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുകയാണ്. നഷ്ടപ്പെട്ടുവെന്നു കരുതിയ തന്റെ ജീവിതം തിരിക നൽകിയ ഡോക്ടറോടുള്ള ആദര സൂചകമായാണ് അയാൾ ശരീരത്തിൽ ഡോക്ടറുടെ ചിത്രം ് പതിപ്പിച്ചത്. .അർജന്റീന സ്വദേശിയായ ഒരു യുവാവാണ് ഇത്തരമൊരു പ്രവർത്തിയിലൂടെ സോഷ്യൽമീഡിയയിൽ താരമാകുന്നത്. മാസങ്ങൾക്കു മുമ്പാണ് നാനോ എന്നയാൾ വൻകുടലിന് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. പോൾ ലാഡ എന്നയാളാണ് നാനോയെ ചികിത്സിച്ചത്. വളരെ വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടറായിരുന്ന പോളിന്റെ ചികിത്സയിൽ നാനോ സുഖം പ്രാപിക്കുകയായിരുന്നു. മരണത്തിന്റെ വക്കിൽ നിന്നും പ്രതീക്ഷയുടെ വലിയൊരു വാതിൽ തനിക്കു മുമ്പിൽ തുറന്നിട്ട ഡോക്ടർക്ക് നന്ദി എത്ര തവണ പറഞ്ഞാലും മതിയാകില്ലെന്നു മനസിലാക്കിയ നാനോ, തന്റെ ശരീരത്തിൽ അദ്ദേഹത്തിന്റെ ചിത്രം പതിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ജീവിതത്തെ കു
നമ്മൾ ദൈവത്തെ പലപ്പോഴും നേരിട്ടു കാണാറുണ്ട്.. അത് പക്ഷേ പലരുടെയും രൂപത്തിലൂടെയാണെന്ന് മാത്രം. അത്തരത്തിൽ ഒരാൾ സ്വന്തം ജീവിതത്തിൽ ദൈവമായി മാറിയ ഒരു ഡോക്ടറുടെ ചിത്രം സ്വന്തം ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുകയാണ്. നഷ്ടപ്പെട്ടുവെന്നു കരുതിയ തന്റെ ജീവിതം തിരിക നൽകിയ ഡോക്ടറോടുള്ള ആദര സൂചകമായാണ് അയാൾ ശരീരത്തിൽ ഡോക്ടറുടെ ചിത്രം ് പതിപ്പിച്ചത്.
.അർജന്റീന സ്വദേശിയായ ഒരു യുവാവാണ് ഇത്തരമൊരു പ്രവർത്തിയിലൂടെ സോഷ്യൽമീഡിയയിൽ താരമാകുന്നത്. മാസങ്ങൾക്കു മുമ്പാണ് നാനോ എന്നയാൾ വൻകുടലിന് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. പോൾ ലാഡ എന്നയാളാണ് നാനോയെ ചികിത്സിച്ചത്. വളരെ വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടറായിരുന്ന പോളിന്റെ ചികിത്സയിൽ നാനോ സുഖം പ്രാപിക്കുകയായിരുന്നു.
മരണത്തിന്റെ വക്കിൽ നിന്നും പ്രതീക്ഷയുടെ വലിയൊരു വാതിൽ തനിക്കു മുമ്പിൽ തുറന്നിട്ട ഡോക്ടർക്ക് നന്ദി എത്ര തവണ പറഞ്ഞാലും മതിയാകില്ലെന്നു മനസിലാക്കിയ നാനോ, തന്റെ ശരീരത്തിൽ അദ്ദേഹത്തിന്റെ ചിത്രം പതിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ജീവിതത്തെ കുറിച്ച് യാതൊരു പ്രതീക്ഷകളുമില്ലാതിരുന്ന എനിക്ക് പുതിയ ജീവിതം തന്ന ഡോക്ടർ ദൈവതുല്യനാണെന്നാണ് നാനോയുടെ അഭിപ്രായം. ചിരിച്ചുകൊണ്ടിരിക്കുന്ന ഡോ. പോളിന്റെ ചിത്രം നാനോ തന്റെ മുതികിലാണ് പതിപ്പിച്ചത്.
ഞാൻ സുഖപ്പെടുത്തുന്ന രോഗികളിലൊരാൾ ആദ്യമായാണ് എന്റെ ചിത്രം അവരുടെ ശരീരത്തിൽ പതിപ്പിക്കുന്നതെന്ന് ഡോ. പോൾ പറഞ്ഞു. മാത്രമല്ല നാനോയുടെ ജീവൻ രക്ഷിച്ചതിന്റെ പങ്ക് എനിക്ക് മാത്രമല്ല എന്റെയൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും അത് അർഹതപ്പെട്ടതാണെന്ന് പറഞ്ഞു.