കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ യുവജന സംഘടനയായ 'യൂത്ത് യൂണിയന്റെ' ആഭിമുഖ്യത്തിൽ കബ്ദിൽ വച്ച് സെപ് റ്റംബർ രണ്ടിന് ഇടവക ജനങ്ങൾക്കായി ഏകദിന കോൺഫറസ് നടത്തുന്നു. രാവിലെ 9ന് ആരംഭിച്ച് വൈകിട്ടു അഞ്ചിന് അവസാനിക്കുന്ന കോൺഫറസിൽ മുതിർന്നവരെയും കുട്ടികളെയും വേർതിരിച്ച് പ്രത്യേകമായിട്ടായിരിക്കും ക്‌ളാസുകൾ എടുക്കുക.

'വിവാഹം'- ദൈവത്തിന്റെ രൂപകല്പന - എന്നതാണ് കോൺഫ്രൻസിന്റെ പ്രധാന വിഷയം. റവ. സജി എബ്രാഹം , ജിജി, മഞ്ജു എന്നിവരെ കൂടാതെ ജയൻ വർഗ്ഗീസ് (ഡയറക്ടർ സി. ഇ. എഫ്, മുംബൈ) എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും. കുട്ടികൾക്കായി സി. ഇ. എഫ് .കുവൈറ്റിന്റെയും ഇടവക സൺഡേ സ്‌കൂളിന്റെയും നേതൃത്വത്തിൽ രസകരമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കോൺഫറൻസിന്റെ വിജയത്തിനായി സിജുമോൻ എബ്രഹാം(യൂത്ത് യൂണിയൻ,വൈസ് പ്രസിഡന്റ്, എബി ഈപ്പൻ(യൂത്ത് യൂണിയൻ,സെക്രട്ടറി)വികാരി റവ. സജി എബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.