- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ കാട്ടാനകളെ കാണാൻ വേണ്ടി നേര്യമംഗലം പാലത്തിന്റെ ആർച്ചിൽ വലിഞ്ഞുകയറി; ലഹരി ഇറങ്ങിയപ്പോൾ താഴെ ഇറങ്ങാൻ ഭയം; ഒടുവിൽ ആദിവാസി യുവാവിനെ താഴെ ഇറക്കിയത് അഗ്നിരക്ഷാ സേന
കോതമംഗലം: മദ്യലഹരിയിലായ ആദിവാസി യുവാവ് പാലച്ചിന്റെ ആർച്ചിൽ കയറി വിഷമിച്ചപ്പോൾ, താഴെ ഇറക്കിയത് ഫയർഫോഴ്‌സ്. കാട്ടാനകളെ കാണുവാൻ വേണ്ടിയാണ് യുവാവ് പാലത്തിന്റെ ആർച്ചിൽ കയറിയത്. ലഹരി ഇറങ്ങിയപ്പോഴാണ് താഴേക്ക് ഇറങ്ങാൻ പേടിയായത്.
മാമലക്കണ്ടം ഇളബ്ലാശേരി കുടി അരുൺ പ്രകാശാണ്(26) നേര്യമംഗലം പാലത്തിന്റെ ആർച്ചിൽ നിന്നും ഫയർഫോഴ്‌സിന്റെ സഹായത്തോടെ താഴെയിറങ്ങിയത്. മദ്യപിച്ചെത്തിയ ഇയാൾ പാലത്തിന്റൈ ആർച്ചിന്റെ മുകളിൽ വലിഞ്ഞു കയറുകയായിരുന്നു.
ഇന്ന് വൈകിട്ട് 4 മണിയോടെ ആണ് സംഭവം. നാട്ടുകാർ ഫയർഫോഴ്‌സി നേയും പൊലീസിനേയും അറിയിക്കുകയായിരുന്നു.അരുൺ പ്രകാശിനോട് ഇറങ്ങി വരുവാൻ പലവട്ടം പറഞ്ഞെങ്കിലും ഭയപ്പെട്ട് ഇയാൾ ആർച്ചിൽ തന്നെ ഇരുന്നു.തുടർന്ന് ഗോവണി വഴി ഫയർ ഫോഴ്‌സ് സംഘം ഇയാളെ താഴെ ഇറക്കി, ഊന്നുകൽ പൊലീസിന് കൈമാറി.
തുടർന്ന് ബന്ധുക്കൾ എത്തി ഇയാളെ കൂട്ടി കൊണ്ടുപോയി. താൻ ആനകളെ കാണാനാണ് ആർച്ചിന് മുകളിൽ കയറിയതെന്നാണ് ഇയാൾ അടുപ്പക്കാരോട് വെളിപ്പെടുത്തിയത്.