- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
അസഹിഷ്ണുതയെ ഗാന്ധിയൻ ആശയങ്ങൾ കൊണ്ട് പ്രതിരോധിക്കുക - യൂത്ത്‌ഫോറം സിമ്പോസിയം
രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ ഗാന്ധിയൻ ആശയങ്ങൾ നല്ല ആയുധമാണെന്നും, മാനവികതയ്ക്ക് ഗാന്ധിജി വളരെയേറേ പ്രാധാന്യം നൽകിയിരുന്നുവെന്നും സമുദായങ്ങൾ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കർമപദ്ധതിയുടെ കേന്ദ്രബിന്ദു വെന്നും യൂത്ത്‌ഫോറം സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ രക്ത സാക്ഷിത്ത ദിനത്തോടനുബന്ധിച്ച വായിക്കപ്പെടാത്ത ഗാന്ധി; ജീവിതവും സമരവും എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം ദോഹ മേഖലയാണ് സിമ്പോസിയം സംഘടിപ്പിച്ചത്. തീവ്രദേശീയതയും, ന്യൂനപക്ഷ ദളിത് പീഡനവും, മാദ്ധ്യമ അടിച്ചമർത്തലും, സ്ത്രീ പീഡനങ്ങളും അരങ്ങ് തകർക്കുമ്പോൾ, സമാധാന ജീവിതം ഉറപ്പുവരുത്താനായി ഗാന്ധി ദർശനങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് അനിവാര്യമാണ്. സഹന സമരം, നിസ്സഹകരണം, അഹിംസ തുടങ്ങിയ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഗാന്ധിസത്തിന്റെ അടിത്തറ മനുഷ്യസ്‌നേഹം ആണ്. എല്ലാമതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യസ്‌നേഹം ആണ്. വർഗീയതയുടെയും ആഗോളവൽക്കരണത്തിന്റെയും കെടുതികൾ മറ
രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അസഹിഷ്ണുതക്കും വിഭാഗീയതക്കുമെതിരെ ഗാന്ധിയൻ ആശയങ്ങൾ നല്ല ആയുധമാണെന്നും, മാനവികതയ്ക്ക് ഗാന്ധിജി വളരെയേറേ പ്രാധാന്യം നൽകിയിരുന്നുവെന്നും സമുദായങ്ങൾ തമ്മിലുള്ള മൈത്രിയാണ് ഗാന്ധിജിയുടെ കർമപദ്ധതിയുടെ കേന്ദ്രബിന്ദു വെന്നും യൂത്ത്‌ഫോറം സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ രക്ത സാക്ഷിത്ത ദിനത്തോടനുബന്ധിച്ച വായിക്കപ്പെടാത്ത ഗാന്ധി; ജീവിതവും സമരവും എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം ദോഹ മേഖലയാണ് സിമ്പോസിയം സംഘടിപ്പിച്ചത്.
തീവ്രദേശീയതയും, ന്യൂനപക്ഷ ദളിത് പീഡനവും, മാദ്ധ്യമ അടിച്ചമർത്തലും, സ്ത്രീ പീഡനങ്ങളും അരങ്ങ് തകർക്കുമ്പോൾ, സമാധാന ജീവിതം ഉറപ്പുവരുത്താനായി ഗാന്ധി ദർശനങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് അനിവാര്യമാണ്. സഹന സമരം, നിസ്സഹകരണം, അഹിംസ തുടങ്ങിയ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഗാന്ധിസത്തിന്റെ അടിത്തറ മനുഷ്യസ്‌നേഹം ആണ്. എല്ലാമതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യസ്‌നേഹം ആണ്. വർഗീയതയുടെയും ആഗോളവൽക്കരണത്തിന്റെയും കെടുതികൾ മറികടക്കാൻ മനുഷ്യ സ്‌നേഹത്തിനെ കഴിയൂ. മത നിരപേക്ഷതയോടുള്ള ഗാന്ധിയൻ സമീപനം മഹത്തരമായതാണെന്നും സിമ്പോസിയം അഭിപ്രായപ്പെട്ടു.
സിയാദ് അലി, ഫജറുസ്വാദിഖ്, മുഹമ്മദ് റാഫിദ്, ഫൈസൽ അബ്ദുൽ കരീം, ഷുഐബ് കൊച്ചി, തുടങ്ങിയവർ സംസാരിച്ചു. യൂത്ത്‌ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു. യൂത്ത്‌ഫോറം മേഖല പ്രസിഡണ്ട് അഫ്‌സൽ എടവനക്കാട് സ്വാഗതവും പ്രോഗ്രാം കൺ വീനർ ജാസിം നാലകത്ത് നന്ദിയും പറഞ്ഞു. ഡോക്യുമെന്ററി പ്രദർശനവും പരിപാടിയോടനുബന്ധിച്ച് നടന്നു.