ദോഹ: യൂത്ത് ഫോറം സംഘടിപ്പിച്ച 'യൂത്ത് ലൈവ് ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിന്റെ' ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 യുവ പ്രതിഭകൾക്കുള്ള ''യൂത്ത്‌ഫോറം യൂത്ത് ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു. ഖത്തർ കമ്മ്യൂണിറ്റികോളജിൽ നടന്ന അവാർഡ് ദാന സമ്മേളനം ദോഹ അന്താരാഷ്ട്ര മതാന്തര സംവാദകേന്ദ്രം ചെയർമാൻ ഡോ. ഇബ്രാഹീം അൽ നുഐമി ഉദ്ഘാടനം ചെയ്തു.

ഏതൊരു സമൂഹത്തിന്റെയും നില നില്പിന്നും പുരോഗതിക്കും വ്യത്യസ്ത മത സമൂഹങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയ സംവാദങ്ങളും ആവശ്യമാണ്. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് ദോഹ മതാന്തര സംവാദ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഡോ:ഇബ്രാഹീം അൽ നുഐമി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദോഹയിലെ ഇന്ത്യൻ സമൂഹം
സാമൂഹിക സൗഹാർദ്ദം ഉയർത്തിപ്പിടിക്കുന്നതിൽ കാണിക്കുന്നപ്രവർത്തനങ്ങൾ മഹത്തരവും അഭിനന്ദനാർഹവുമാണ്. ഡി.ഐ.സിഐഡിഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ 'ഒരു ലോകം, ഒരു സ്‌നേഹം' എന്ന ശീർഷകത്തിൽയൂത്ത് ഫോറം കലാപരമായി ആവിഷ്‌കരിച്ച് ഇന്ത്യൻ പ്രവാസികളിലെക്ക് എത്തിച്ചത്അഭിനന്ദനാർഹമാണ്. സമൂഹിക സംസ്‌കരണത്തിൽ യുവാക്കളുടെ പങ്ക് അനിഷേധ്യമാണ്.

ഇത്തരം പരിപാടികൾ അതിന് വലിയ മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നാദിർ അബ്ദുൽ സലാം (അറബ് സംഗീതം), മനീഷ് സാരംഗി (നാടകം), മുഹമ്മദ്ശാക്കിർ (ശാസ്ത്രം), ഫൈസൽ ഹുദവി (സാമൂഹിക പ്രവർത്തനം), അബ്ദുൽ കരീം(കലിഗ്രഫി), രജീഷ് രവി (ആർട്ട് ), സാന്ദ്ര രാമചന്ദ്രൻ (ഡിബേറ്റ്),അബ്ബാസ് ഒഎം (എഴുത്ത്), ശ്രീദേവി ജോയ് (പത്രപ്രവർത്തനം), ഷിയാസ് കൊട്ടാരം(കായിക സംഘാടനം, യുവ സംരഭകത്വം) തുടങ്ങിയവരാണ് യൂത്ത് ഐക്കൺപുരസ്‌കാരത്തിനർ ഹരായത്. 26 ഫൈനലിസ്റ്റുകളിൽ നിന്നാണ് പുരസ്‌കാര അർഹരെകണ്ടെത്തിയത്.

ഫൈനലിസ്റ്റുകളായ റിയാസ് കരിയാട്, കൃഷ്ണനുണ്ണി, തൻസീം കുറ്റ്യാടി, സഫീർചേന്ദമംഗല്ലൂർ, ഷിറാസ് സിത്താര, ഷിഹാർ ഹംസ, ഷെജി വലിയകത്ത്, സീന ആനന്ദ്,ആർ. ജെ. സൂരജ്, നൗഫൽ കെ.വി, നൗഫൽ ഈസ, മുഹ്‌സിൻ തളിക്കുളം, ഇജാസ്മുഹമ്മദ്, ഹംദാൻ ഹംസ, അഷ്ടമിജിത്ത്, അക്‌ബർ ചാവക്കാട് എന്നിവർക്കുള്ളപ്രശസ്തി പത്രവും പരിപാടിയിൽ വിതരണം ചെയ്തു.

DICID ചെയർമാൻ ഡോ. ഇബ്രാഹിം സാലിഹ് അൽനുഐമി ഖത്തർ മ്യൂസിക് അകാദമി ഡയറക്ടർ ഡോ: അബ്ദുൽ ഗഫൂർ അൽ ഹീത്തി, അൽ ദഖീറ യൂത്ത് സെന്റർഅസിസ്റ്റന്റ്‌റ് ഡയറക്ടർ ഈസ സാലിഹ് അൽ മുഹന്നദി തുടങ്ങിവർ യൂത്ത് ഐക്കൺഅവാർഡുകൾ വിതരണം ചെയ്തു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാനപ്രസിഡണ്ട് ടി. ശാക്കിർ, യുവ സിനിമാ സംവിധായകൻ മുഹ്‌സിൻ പരാരി,യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, മുൻ പ്രസിഡണ്ട് സാജിദ് റഹ്മാൻ,യൂത്ത് ലൈവ് ജനറൽ കൺവീനർ സലീൽ ഇബ്രാഹീം, യൂത്ത് ഐക്കൺ അവാർഡ് ജൂറിചെയർമാൻ ഡോക്ടർ യാസിർ, യൂത്ത് ഫോറം ഉപദേശക സമിതിയംഗം കെ.സി അബ്ദുൽലത്തീഫ്, വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി ബിലാൽഹരിപ്പാട് തുടങ്ങിയവരും പങ്കെടുത്തു.

യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സ്നേഹത്തിന്, സൗഹാർദത്തിന്, യുവതയുടെ കർമസാക്ഷ്യം' എന്ന തലക്കെട്ടിൽ നടത്തി വന്നകാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിച്ചത്.