യൂത്ത് ഫോറം സംഘടിപ്പിക്കുന്ന റമദാൻ പ്രോഗ്രാമുകൾക്ക് ലേബർ ക്യാമ്പ്ഇഫ്താറോട് കൂടി ഇന്ന് തുടക്കമാവും. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായിനടത്തി വരുന്ന ഇഫ്താർ ക്യാമ്പ് ഇത്തവണ അൽ ഇമാദി ഗ്രൂപ്പിന്റെയും ദോഹഅന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രത്തിന്റെയും (ഡി.ഐ.സിഐഡി) സഹകരണത്തോടുകൂടിയായിണ് സംഘടിപ്പിക്കുന്നത്.

ലേബർ ക്യാമ്പുകളിലും, താഴ്ന്നവരുമാനക്കാർ താമസിക്കുന്ന ഇടങ്ങളിലുമായി നടക്കുന്ന ഇഫ്താറുകൾ റമദാൻഅവസാനം വരെ തുടരും. വീട്ടു ജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, സലൂൺ, ലോണ്ട്രിഎന്നിവിടങ്ങളിലെ ജീവനക്കാർ എന്നിവർക്കായി ദോഹയിലെ വിവിധ ഇടങ്ങളിൽപ്രത്യേക ഇഫ്താർ സംഗമങ്ങളും സംഘടിപ്പിക്കും. ഇൻഡസ്ട്രിയൽ ഏരിയ, ഗറാഫ,
അൽ ഖോർ, വുഖൈർ, വക്ര, ദോഹ ജദീദ്, സൈലിയ്യ എന്നിവിടങ്ങളിലെ വിവിധ ലേബർക്യാമ്പുകളിലായി എണ്ണായിരം ഇഫ്ത്വാർ കിറ്റുകൾ റമദാനിൽ വിതരണം ചെയ്യും.

റമദാന്റെ ഭാഗമായുള്ള 'ദോഹ റമദാൻ മീറ്റ്' ജൂൺ 9 വെള്ളിയാഴ്ച വൈകീട്ട്നടക്കും. ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഹ്യൂമൻവെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ടി.ആരിഫലി മുഖ്യാതിഥിയാവും. ഡി.ഐ.സിഐഡിചെയർമാൻ ഡോ: ഇബ്രാഹീം സാലിഹ് അൽ നുഐമി പരിപാടി ഉദ്ഘാടനം ചെയ്യുന്നപരിപാടി ഇഫ്ത്വാർ മീറ്റോടെ സമാപിക്കും.

ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഫാമിലി ഇഫ്ത്വാർ മീറ്റുകൾ, നിശാക്യാമ്പുകൾ, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള റമദാൻ മീറ്റ് എന്നിവയുംനടക്കും.