ദോഹ: യൂത്ത് ഫോറം സ്പോർട്സ് സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌പോർട്ടിവൽ സമാപിച്ചു. വുകൈറിലെ ജെംസ് അക്കാദമിയിൽ നടന്ന ഫുട്ബാൾ ടൂർണ്ണമെന്റ് ഫൈനലിൽ ഷൂട്ടൗട്ടിൽ തുമാമയെ പരാജയപ്പെടുത്തി എയർപോർട്ട് ടീം ജേതാക്കളായി. 28 ടീമുകൾ അണി നിരന്ന മത്സരത്തിൽ യർമ്മൂഖ്, ബർവ്വ സിറ്റി ടീമുകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, വൈസ് പ്രസീഡണ്ട് ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ കളിക്കാരെ പരിചയപ്പെട്ടു.

മിസയീദ് എം.ഐ.സി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഫൈനലിൽ വകറയെ തോല്പിച്ച് അൽഖോർ ജേതാക്കളായി. സെമിയിൽ പരാജയപ്പെട്ട ദോഹ, മദീന ഖലീഫ ടീമുകൾ മൂന്നാം സ്ഥാനം പങ്കുവച്ചു.

അൽഖോറിന്റെ ഷംഷിദ് റഹ്മാൻ മാൻ ഓഫ് ദി സീരീസ് ആയും ലബീബ് മികച്ച ബൗളറായും വകറയുടെ ഇൻശായെ മികച്ച ബാറ്റ്‌സ്മാനായും തെരഞ്ഞെടൂക്കപ്പെട്ടു. മത്സരങ്ങളുടെ നടത്തിപ്പിന് യൂത്ത്‌ഫോറം കായിക വിഭാഗം സെക്രട്ടറി താസീൻ അമീൻ, ഹഫീസുല്ല കെ.വി, ഹബീബ് റഹ്മാൻ, ഷാഫി വടുതല, മുഹമ്മദ് മൻസൂർ, തൗഫീഖ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.