ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത് ഫോറംസംഘടിപ്പിച്ച ''യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷത്തിൽ'' വിവിധ കാലാവിഷ്‌കാരങ്ങൾ അവതരിപ്പിച്ച കൂട്ടായ്മകളെയും കലാകാരന്മാരെയും ആദരിച്ചു.One world, One love എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി ഖത്തർ നാഷണൽതിയേറ്ററിലും ഖത്തർ കമ്മ്യൂണിറ്റി കോളജിലുമായാണ് യൂത്ത് ലൈവ്അരങ്ങേറിയിരുന്നത്.

അഭിനയ സംസ്‌കൃതി, തനത് സാംസ്‌കാരിക വേദി, ദോഹ വേവ്‌സ്, മലർവാടി തുടങ്ങിയ കൂട്ടായ്മകൾക്കും ആർട്ട് എക്‌സിബിഷനിലും തത്സമയ പെയിന്റിങ്ങിലുംപങ്കെടുത്ത ചിത്രകാരന്മാരായ ഡോക്ടർ ശ്രീ കുമാർ, നൗഫൽ കെ.വി, കരീംഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി, ബാസിത് ഖാൻ, സുധീരൻ പ്രയാർ, സാന്ദ്രരാമചന്ദ്രൻ, മഹേഷ് കുമാർ, സഗീർ പി.എം, സന്തോഷ് കൃഷ്ണൻ, ബൈജു, ഷാജിചേലാട്, അർച്ചന ഭരദ്വാജ്, സവിത ജാക്കർ, സൻസിത രാമചന്ദ്രൻ, സനഅബുല്ലൈസ്, വാസു വാണിമേൽ, സാക്കിർ ഹുസൈൻ തുടങ്ങിയവരെയും വിവിധആവിഷ്‌കാരങ്ങൾ സംവിധാനം ചെയ്ത തസ്‌നീമുറഹ്മാൻ, നിഹാസ് എറിയാട്, അനസ് എടവണ്ണ,ലുഖ്മാൻ കെ.പി, സലാം കോട്ടക്കൽ, എന്നിവരെയും അഭിനേതാക്കളെ യുമാണ്യൂത്ത്‌ഫോറം ആദരിച്ചത്.

യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ഫോറം ജനറൽസെക്രട്ടറി ബിലാൽ ഹരിപ്പാട്, യൂത്ത് ലൈവ് ജനറൽ കൺവീനർ സലീൽഇബ്രാഹീം, അസിസ്റ്റന്റ് കൺവീനർ അസ്ലം ഈരാറ്റുപേട്ട, കോഡിനേറ്റർ നൗഷാദ്‌വടുതല, സെക്രട്ടറി തൗഫീഖ് മമ്പാട് തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.മനീഷ് സാരംഗി, ബാസിത് ഖാൻ, ഡോ: ശ്രീകുമാർ, സവിത ജാക്കർ, സൻസിതരാമചന്ദ്രൻ എം ടി.പി. റഫീഖ്, സലാം കോട്ടക്കൽ, ത്വയ്യിബ് തുടങ്ങിയവർസംസാരിച്ചു.

യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 'സ്നേഹത്തിന്,സൗഹാർദത്തിന്, യുവതയുടെ കർമസാക്ഷ്യം' എന്ന തലക്കെട്ടിൽ നടത്തി വന്നകാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ് സംഘടിപ്പിച്ചത്.