- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരെപ്പോലെ കണ്ണെഴുതാനോ വസ്ത്രം ധരിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല;ഡേറ്റിങ്ങ് സൈറ്റിൽ ആദ്യമായി സംസാരിച്ചത് പെൺകുട്ടിയുമായി; ഡേറ്റിങ്ങ് അനുഭവം പങ്കുവച്ച് പ്രശസ്ത യൂട്ഊബർ
2019ലാണ് താൻ ബൈസെക്ഷ്വലാണെന്ന് പ്രശസ്ത യുട്യൂബറായ ലില്ലി സിങ് വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളവേഴ്‌സും ആരാധകരുമുള്ള വ്യക്തിയാണ് ലില്ലി. ഇപ്പോൾ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം.
'ഡേറ്റിങ്ങ് ആപ്പിലൂടെ ഞാൻ ആദ്യമായി ഒരു പെൺകുട്ടിക്കാണ് സന്ദേശം അയക്കുന്നത്. ഞാൻ അവളെ സഹോദരിയെന്ന് വിളിച്ചു. അത് മോശമാണെന്ന് അപ്പോൾ തന്നെ എനിക്കു തോന്നി. പക്ഷേ, ഞാൻ തുടർന്നു. ഇത്തരം ചതിക്കുഴികൾ മനസ്സിലാക്കണം. പെൺകുട്ടികളെ എങ്ങനെ, വഞ്ചിക്കാം എന്നു പഠിപ്പിക്കുന്ന ഇടം കൂടിയാണ് ഇത്. മുൻപൊരിക്കലും ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല.
ആദ്യമായി ഞാൻ ഡേറ്റിങ്ങ് ആപ്പുകൾ ഡൗൺലോഡ് ചെയ്ത് സന്ദേശങ്ങൾ അയച്ചത് പെൺകുട്ടികൾക്കാണ്. ഞാൻ അതിൽ അപരിചിതയായിരുന്നു. ഞാൻ സാധാരണ പെൺസുഹൃത്തുക്കളോട് സംസാരിക്കുന്നതു പോലെയാണ് അവിടെയും സംസാരിച്ചത്. ഇപ്പോൾ കാര്യങ്ങളാകെ മാറിയിരിക്കുന്നു. ഡേറ്റിങ്ങിനു താത്പര്യമുള്ളവരുമായി എല്ലാം പങ്കുവയ്ക്കാനൊന്നും ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.
എന്റെ മറ്റു പെൺസുഹൃത്തുക്കൾക്കൊപ്പമെന്ന പോലെ ഡേറ്റിങ്ങിലുള്ള വ്യക്തിക്കൊപ്പം മദ്യപിക്കാനോ ഡാൻസ് ചെയ്യാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അവരെ പോലെ വസ്ത്രം ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്കൊപ്പം കണ്ണെഴുതാനോ മേക്കപ്പിടാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അതെല്ലാം മരണ തുല്യമായി എനിക്കു തോന്നുന്നു.' ലില്ലി വ്യക്തമാക്കി.