ഫ്ലോറിഡ: ഫ്ലോറിഡ ജോർജിയ പ്രദേശങ്ങളിൽ നാശം വിതച്ച ഇർമചുഴലിയിൽ നിന്നും രക്ഷപ്പെടുന്നതിന് വീടുകൾ ഉപേക്ഷിച്ച് അഭയകേന്ദ്രങ്ങളിൽ എത്തിയവർക്ക് സിറിയൻ അഭയാർത്ഥികളായ സഹോദരിമാർഭക്ഷണം സ്വന്തമായി പാകം ചെയ്ത് നൽകി മാതൃകയായി.

2012 ൽ സിറിയാ സിവിൽവാർ പൊട്ടിപുറപ്പെട്ടപ്പോൾ അവിടെ നിന്നുംരക്ഷപ്പെട്ട് ജോർജിയയിലെ ക്ലാർക്ക്സണിൽ അഭയാർത്ഥികളായിഎത്തിച്ചേർന്ന അബീർ നോറ സഹോദരിമാർ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നദുരിതത്തിന്റെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തിയപ്പോൾ സർവ്വതുംമറന്നു ഇർമ ചുഴലി മൂലം വേദനിക്കുന്ന ഹൃദയങ്ങൾക്ക് അത്താണിയായിമാറിയത്.

ജോർജിയ അൽഫറാട്ട ഇസ്ലാമിക് സെന്ററിൽ അഭയം തേടി എത്തിയ 39പേർക്കാണ് ഇവർ പാകം ചെയ്ത ഭക്ഷണം താൽക്കാലിക ആശ്വാസമായത്. മിഡിൽഈസ്റ്റ് വിഭവങ്ങളായ തമ്പോല, കബാബ് എന്നിവയ്ക്കാവശ്യമായ സാധനങ്ങൾവാങ്ങുന്നതിന് മോസ്‌ക്ക് പണം നൽകുവാൻ തയ്യാറായെങ്കിലുംസ്നേഹപൂർവ്വം ഇവർ നിരസിക്കുകയായിരുന്നു.

സിറിയയിൽ ഞങ്ങൾ അനുഭവിച്ച വേദനകൾ എത്രമാത്രമാണെന്ന്അനുഭവിച്ചറിഞ്ഞതു കൊണ്ടാണ് ഇർമ ദുരന്തത്തിന്റെ പരിണിതഫലംഅനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കി സഹായിക്കാൻ തയ്യാറായതെന്ന്സഹോദരിമാരായ അബീർ (28) നോറ (30) എന്നിവർ പറഞ്ഞു.

സ്വസഹോദരങ്ങളെ സഹായിക്കുകയും അവരോട് അനുകമ്പാ പൂർവ്വം
പെരുമാറണമെന്നുമാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്. അതു ഞങ്ങൾ
നിറവേറ്റി. അബീർ പറഞ്ഞു.