- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ ഒന്നാം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ ഒന്നാം വാർഷികവും ചാരിറ്റി ഡിന്നർനൈറ്റും ഡിസംബർ 30-നു ശനിയാഴ്ച വൈകുന്നേരം വൈറ്റ് പ്ലെയിൻസിലുള്ള 'കോൾ അമി' ഓഡിറ്റോറിയത്തിൽ വച്ചു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം വൈസ് മെൻ ക്ലബ് യു.എസ് ഏരിയ പ്രസിഡന്റ് ടിബോർ ഫോകി ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ വൈസ്മെൻ എക്സലൻസ് അവാർഡ് ജേതാക്കളായ തോമസ് മൊട്ടയ്ക്കൽ (ബിസിനസ്), രേഖാ നായർ (ഹ്യൂമാനിറ്റി), ആദർശ് അൽഫോൻസ് കണ്ണന്താനം (ചാരിറ്റി) എന്നിവർക്ക് ടിബോർ ഫോകി അവാർഡുകൾ നൽകി ആദരിച്ചു. റീജണൽ പ്രസിഡന്റ് മാത്യു ചാമക്കാല, ഡോ. അലക്സ് മാത്യു, ഷാജു സാം, ഡോ. ആനി പോൾ എന്നിവർ ആശംസകൾ നേർന്നു. സെലിബറേഷൻ കമ്മിറ്റി ചെയർമാൻ ഷോളി കുമ്പിളുവേലി നന്ദി രേഖപ്പെടുത്തി. വൈസ്മെൻ ക്ലബിന്റെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകർ പങ്കെടുത്ത ലൈവ് ഓക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകളുടെ മാറ്റൂകൂട്ടി. ലീന ആലപ്പാട്ട് എം.സിയായി ചടങ്ങുകൾ നിയന്ത്രിച
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ ഒന്നാം വാർഷികവും ചാരിറ്റി ഡിന്നർനൈറ്റും ഡിസംബർ 30-നു ശനിയാഴ്ച വൈകുന്നേരം വൈറ്റ് പ്ലെയിൻസിലുള്ള 'കോൾ അമി' ഓഡിറ്റോറിയത്തിൽ വച്ചു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം വൈസ് മെൻ ക്ലബ് യു.എസ് ഏരിയ പ്രസിഡന്റ് ടിബോർ ഫോകി ഉദ്ഘാടനം ചെയ്തു.
തദവസരത്തിൽ വൈസ്മെൻ എക്സലൻസ് അവാർഡ് ജേതാക്കളായ തോമസ് മൊട്ടയ്ക്കൽ (ബിസിനസ്), രേഖാ നായർ (ഹ്യൂമാനിറ്റി), ആദർശ് അൽഫോൻസ് കണ്ണന്താനം (ചാരിറ്റി) എന്നിവർക്ക് ടിബോർ ഫോകി അവാർഡുകൾ നൽകി ആദരിച്ചു.
റീജണൽ പ്രസിഡന്റ് മാത്യു ചാമക്കാല, ഡോ. അലക്സ് മാത്യു, ഷാജു സാം, ഡോ. ആനി പോൾ എന്നിവർ ആശംസകൾ നേർന്നു. സെലിബറേഷൻ കമ്മിറ്റി ചെയർമാൻ ഷോളി കുമ്പിളുവേലി നന്ദി രേഖപ്പെടുത്തി.
വൈസ്മെൻ ക്ലബിന്റെ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകർ പങ്കെടുത്ത ലൈവ് ഓക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകളുടെ മാറ്റൂകൂട്ടി. ലീന ആലപ്പാട്ട് എം.സിയായി ചടങ്ങുകൾ നിയന്ത്രിച്ചു.
ജോഷി തെള്ളിയാങ്കൽ, എഡ്വിൻ കാത്തി, ഷാജി സഖറിയ, കെ.കെ. ജോൺസൺ, ഷൈജു കളത്തിൽ, ജോസ് ഞാറക്കുന്നേൽ, ജിം ജോർജ്, റോയി മാണി, ജോസ് മലയിൽ, ബെന്നി മുട്ടപ്പള്ളി, ഷിനു ജോസഫ്, ലിസാ ജോളി, സ്വപ്ന മലയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബിന്റെ വകയായി ഒരു ലക്ഷം രൂപ നൽകുന്നതാണെന്നു ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല അറിയിച്ചു.