വൈസ് മെൻഇന്റെർനാഷണൽ ഗൾഫ് മേഖലയിലെ അംഗങ്ങൾ ,ക്ലബ്ബുകളെ ഏകോപിപ്പിച്ച് കൊണ്ട് വൈസ് മെൻ ഇന്റെർനാഷണൽ മിഡിൽ ഈസ്റ്റ് റീജൺ രൂപീകരിച്ചു.വൈസ് മെൻ ഇന്റർനാഷണൽ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർദേശീയ കൗൺസിലാണ് അംഗീകാരം നല്കിയത്.

മിഡിൽ ഈസ്റ്റ് റീജന്റെ ആദ്യ റീജണൽ ഡയറക്ടറായി ജോബി ജോഷ്വാ (ദുബായ്- യു എ ഇ ) തെരഞ്ഞെടുക്കപ്പെട്ടു.സാമൂഹിക ,സാംസ്‌കാരിക, സാമുദായിക മേഖലകളിൽ നേതൃത്യം നല്കുന്ന ജോബി ജോഷ്വായാണ് വൈസ്‌മെൻ പ്രസ്ഥാനത്തിന് ഗൾഫ് മേഖലക്ക് തുടക്കം കുറിച്ചത്.മാർത്തോമ്മ സുറിയാനി സഭാ, സീനിയർ വൈദികൻ, പത്തനംതിട്ട മല്ലശേരി കളീയ്ക്കൽ റവ.കെ.എ ജോഷ്വായുടെ മകനാണ് ജോബി ജോഷ്വാ. നാൻസിയാണ് ഭാര്യ.ജോർജി, ജോർജിനാ എന്നിവരാണ് മക്കൾ.