കേരളത്തിലിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളതുമായ വിഷയവുമായി യൂദിസിന്റെ ളോഹ എത്തി. പ്രശസ്ത സിനിമാതാരം ഷാജു ശ്രീധറിനെ നായകനാക്കി ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേർന്ന് സംവിധാനം ചെയ്ത ത്രില്ലെർ ഷോർട് ഫിലിം ആണ് യൂദാസിന്റെ ളോഹ.

മലയാളത്തിന്റെ ജനപ്രിയ യുവനായക നിരയിൽ സ്ഥാനം നേടിയ ഗോകുൽ സുരേഷ് , ആന്റണി വര്ഗീസ് (പെപ്പെ), നിരന്ജ് , പ്രശസ്ത സംവിധായകൻ സലാം ബാപ്പു എന്നിവരുടെ ഫേസ്‌ബുക് പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ വൻ ജനപ്രീതി നേടിയിരുന്നു.

മലയാളത്തിൽ ഇതുവരെ ഇറങ്ങിയ മികച്ച ഷോർട്ഫിലിമുകളിൽ മുന്നിട്ട് നില്ക്കുന്ന മികച്ച ദൃശ്യാനുഭവം തന്നെയാണ് 'യൂദാസിന്റെ ളോഹ ' എന്ന് നിസംശയം പറയാം.ഒരു സിനിമയ്ക്ക് ലഭിക്കുന്ന പോലെയുള്ള മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മാധ്യമങ്ങളിലൂടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് . 'ലോകചരിത്രത്തിൽ ഇതിനുമുൻപും ഇതുപോലൊരു രാത്രി ഉണ്ടായിരുന്നു ' എന്ന ടാഗ്ലൈനോടുകൂടി എത്തിയ ചിത്രം പൂർണമായും ഒരുരാത്രിയിൽ നടക്കുന്ന സംഭവത്തിലൂടെയാണ് കഥ പറഞ്ഞിരിക്കുന്നത്.

കേരളത്തിലിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ളതുമായ വേറിട്ട ഒരു വിഷയം കാണുന്ന പ്രേക്ഷകരെക്കൊണ്ട് ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.മതപരമായും ദൈവത്തിന്റെ പേരുപറഞ്ഞു നടക്കുന്ന അക്രമങ്ങളും ചിത്രം ചർച്ചയ്ക്കു വഴിയൊരുക്കുന്നുണ്ട്. സ്ഥിരമായി കണ്ടുവരുന്ന ക്ലിഷേകളില്ലാത്ത , മറ്റു അവതരണശൈലി പിന്തുടരാതെ മികച്ചരീതിയിലാണ് ചിത്രം ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്.