ലണ്ടൻ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ഇലക്ഷനിൽ പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. യുക്മ നോർത്ത് വെസ്റ്റ് റീജിയനിലെ 11 അംഗ അസ്സോസിയേഷനിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുത്ത ഇലക്ഷനിൽ പുതിയ നാഷണൽ എക്‌സിക്യുട്ടീവ് മെമ്പറായി റോച്‌ഡെയൽ മലയാളി അസ്സോസിയേഷനിൽ നിന്നുമുള്ള നിലവിലെ റീജിയണൽ പ്രസിഡന്റായ ദിലീപ് മാത്യുവിനെയും, ബോൾട്ടൻ മലയാളി അസ്സോസിയേഷനിൽ നിന്നുമുള്ള അഡ്വ. സിജു ജോസഫിനേയും സെക്രട്ടറിയായി വാറിങ്ടൺ മലയാളി അസ്സോസിയേഷനിൽ നിന്നുള്ള ഷിജോ വർഗ്ഗീസിനെയും തെരഞ്ഞെടുത്തു.

ട്രഷററായി ഒൾടാം മലയാളി അസ്സോസിയേഷനിൽ നിന്നുള്ള ലൈജു മാനുവൽ, വൈസ് പ്രസിഡന്റായി ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണിലെ ജോബ് ജോസഫും, ജോയിന്റ് സെക്രട്ടറിയായി ലിവർപൂൾ മലയാളി അസ്സോസിയേഷനിൽ നിന്നുള്ള ഷാജു ഉതുപ്പും, ജോയിന്റ് ട്രഷറർ ആയി വിഗൻ മലയാളി അസ്സോസിയേഷനിൽ നിന്നുള്ള ജോൺ മൈയിലാടിയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ആർട്‌സ് കോർഡിനേറ്റർ ആയി വാറിങ്ടൺ മലയാളി അസ്സോസിയേഷനിൽ നിന്നുള്ള സുനിൽ മാത്യുവും, സ്പോർട്സ് കോർഡിനേറ്റർ ആയി ബോൾട്ടൻ മലയാളി അസ്സോസിയേഷനിൽ നിന്നുമുള്ള ജോണി കണിവേലിലും നഴ്‌സസ് ഫോറം കോർഡിനേറ്റർ ആയി ലിവർപൂൾ കൾച്ചറൽ മലയാളി അസ്സോസിയേഷനിൽ നിന്നുള്ള ബിജു പീറ്റർ എന്നിവരെയും തെരഞ്ഞെടുത്തു.