- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിക്കോട്ടിൽ മാർ യൂലിയോസ് മെത്രാപ്പൊലീത്ത ഡാളസിൽ എത്തുന്നു
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ജൂൺ 30-ന് വെള്ളിയാഴ്ച ഡാളസിൽ എത്തുന്നു. പ്ലെയിനോ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പത്താമത് പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിന് എത്തുന്ന മെത്രാപ്പൊലീത്ത ഇടവക വികാരി റവ.ഫാ. ബിനു മാത്യൂസ്, അസി. വികാരി റവ.ഫാ. ഫിലിപ്പ് ശങ്കരത്തിൽ, ട്രസ്റ്റി ബിജോയി ഉമ്മൻ, സെക്രട്ടറി മറിയ മാത്യു എന്നിവർ ചേർന്ന് സ്വീകരിക്കും. ജൂൺ 30-ന് വെള്ളിയാഴ്ചയും, ജൂലൈ ഒന്നാംതീയതി ശനിയാഴ്ചയും വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്‌കാരവും, ഗാനശുശ്രൂഷയും, സുവിശേഷ പ്രസംഗവും നടക്കും. ജൂലൈ രണ്ടിന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരത്തിനും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും മെത്രാപ്പൊലീത്ത നേതൃത്വം നല്കും. ശ്ശൈഹിക വാഴ്‌വ്, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വളരെ ചുരുങ്ങിയ കാലംകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയിൽ ശ്രദ്ധേയനായ മെത്രാപ്പൊലീത്തയുടെ വചന പ്രഘോഷണത്തിലും, ആരാധനയില
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ജൂൺ 30-ന് വെള്ളിയാഴ്ച ഡാളസിൽ എത്തുന്നു. പ്ലെയിനോ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പത്താമത് പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിന് എത്തുന്ന മെത്രാപ്പൊലീത്ത ഇടവക വികാരി റവ.ഫാ. ബിനു മാത്യൂസ്, അസി. വികാരി റവ.ഫാ. ഫിലിപ്പ് ശങ്കരത്തിൽ, ട്രസ്റ്റി ബിജോയി ഉമ്മൻ, സെക്രട്ടറി മറിയ മാത്യു എന്നിവർ ചേർന്ന് സ്വീകരിക്കും.
ജൂൺ 30-ന് വെള്ളിയാഴ്ചയും, ജൂലൈ ഒന്നാംതീയതി ശനിയാഴ്ചയും വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്‌കാരവും, ഗാനശുശ്രൂഷയും, സുവിശേഷ പ്രസംഗവും നടക്കും. ജൂലൈ രണ്ടിന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരത്തിനും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും മെത്രാപ്പൊലീത്ത നേതൃത്വം നല്കും.
ശ്ശൈഹിക വാഴ്‌വ്, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വളരെ ചുരുങ്ങിയ കാലംകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയിൽ ശ്രദ്ധേയനായ മെത്രാപ്പൊലീത്തയുടെ വചന പ്രഘോഷണത്തിലും, ആരാധനയിലും പങ്കെടുക്കാനായി ഏവരേയും ക്ഷണിച്ചുകൊള്ളുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ബിനു മാത്യൂസ് (210 687 6192), അസി. വികാരി റവ.ഫാ. ഫിലിപ്പ് ശങ്കരത്തിൽ (469 951 2250), ട്രസ്റ്റി ബിജോയി ഉമ്മൻ (214 491 0406), സെക്രട്ടറി മറിയ മാത്യു (469 656 8030).