- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ ആർ റഹ്മാന് മുമ്പിൽ ജയ്‌ഹോ പാടി കൈയടി നേടി; അറബി ഗാനങ്ങൾ കേട്ട് വിധികർത്താക്കൾ ഒരുമിച്ച് എഴുന്നേറ്റു നിന്ന് കൈയടിച്ചു; യുംനയുടെ പാട്ടിൽ വീണവരിൽ സാക്ഷാൽ സൽമാൻ ഖാനും; സീ ടിവി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മലയാളികളുടെ പ്രിയങ്കരിയായ മലപ്പുറത്തുകാരി കൊച്ചു മിടുക്കിയെ വിജയിപ്പിക്കാൻ ഒരു വോട്ട് നൽകാം
മലപ്പുറം: ഹിന്ദി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് കരുത്തു തെളിയിച്ച മലയാളികൾ കുറവാണ്. എന്നാൽ, ഉത്തരേന്ത്യക്കാർ കൈയടക്കിയ ഈ വേദികളിൽ വീറോടെ പോരോടി വിജയം വരിച്ചവരുടെ കൂട്ടത്തിൽ ചില മലയാളികളുമുണ്ട്. ഇക്കൂട്ടത്തിലാണ് മലപ്പുറത്തു നിന്നുള്ള കൊച്ചു മിടുക്കിയായ യുംന അജിൻ. സീ ടിവിയിലെ 'സരിഗമപ ലിറ്റിൽ ചാമ്പ്‌സ്, 2017'ലെ മത്സരാർത്ഥിയായ ജുംനയ്ക്ക് ഇപ്പോൾ ഉത്തരേന്ത്യയിൽ പോലും രാധകരാണ്. അത്രയ്ക്ക് മിടുക്കിയായാണ് യുംന പാട്ടു പാടുന്നത്. എന്നാൽ, പാട്ടിലെ മികവ് മാത്രം പോരാ.. യുംനയ്ക്ക് ഇപ്പോൾ വേണ്ടത് മലയാളികളുടെ പിന്തുണയാണ്. യുംനയുടെ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടെങ്കിലും പലരും വോട്ടു ചെയ്യാൻ മറന്നു പോകുന്നു. അതുകൊണ്ട് മലപ്പുറത്തു നിന്നുള്ള ഈ കൊച്ചു മിടുക്കി ഇപ്പോൾ സംഗീത പരിപാടിയിലെ ഡേഞ്ചർ സോണിലാണ്. ഇവിടെ നിന്നും വിജയിച്ചു മുന്നേറാൻ ജുംനയ്ക്ക് ആവശ്യം നിങ്ങളുടെ എസ്എംഎസ് ഓൺലൈൻ വോട്ടുകളാണ്. സംഗീതത്തെ ഇഷ്ടപ്പെടുന്ന മലയാളികൾ ഒരുമിച്ച് കൈകോർത്ത് ഈ മിടുക്കിക്ക് ഇനിയും മുന്നോട്ടു പോകാൻ സാധിക്കും. യുംന അജിന് വോട
മലപ്പുറം: ഹിന്ദി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് കരുത്തു തെളിയിച്ച മലയാളികൾ കുറവാണ്. എന്നാൽ, ഉത്തരേന്ത്യക്കാർ കൈയടക്കിയ ഈ വേദികളിൽ വീറോടെ പോരോടി വിജയം വരിച്ചവരുടെ കൂട്ടത്തിൽ ചില മലയാളികളുമുണ്ട്. ഇക്കൂട്ടത്തിലാണ് മലപ്പുറത്തു നിന്നുള്ള കൊച്ചു മിടുക്കിയായ യുംന അജിൻ. സീ ടിവിയിലെ 'സരിഗമപ ലിറ്റിൽ ചാമ്പ്‌സ്, 2017'ലെ മത്സരാർത്ഥിയായ ജുംനയ്ക്ക് ഇപ്പോൾ ഉത്തരേന്ത്യയിൽ പോലും രാധകരാണ്. അത്രയ്ക്ക് മിടുക്കിയായാണ് യുംന പാട്ടു പാടുന്നത്. എന്നാൽ, പാട്ടിലെ മികവ് മാത്രം പോരാ.. യുംനയ്ക്ക് ഇപ്പോൾ വേണ്ടത് മലയാളികളുടെ പിന്തുണയാണ്. യുംനയുടെ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടെങ്കിലും പലരും വോട്ടു ചെയ്യാൻ മറന്നു പോകുന്നു. അതുകൊണ്ട് മലപ്പുറത്തു നിന്നുള്ള ഈ കൊച്ചു മിടുക്കി ഇപ്പോൾ സംഗീത പരിപാടിയിലെ ഡേഞ്ചർ സോണിലാണ്. ഇവിടെ നിന്നും വിജയിച്ചു മുന്നേറാൻ ജുംനയ്ക്ക് ആവശ്യം നിങ്ങളുടെ എസ്എംഎസ് ഓൺലൈൻ വോട്ടുകളാണ്. സംഗീതത്തെ ഇഷ്ടപ്പെടുന്ന മലയാളികൾ ഒരുമിച്ച് കൈകോർത്ത് ഈ മിടുക്കിക്ക് ഇനിയും മുന്നോട്ടു പോകാൻ സാധിക്കും.
മലപ്പുറം വേങ്ങര സ്വദേശിനിയാണ് പതിനൊന്നുകാരിയായ യുംന. തിരൂർ ഇക്രു ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്. പാട്ടിൽ മിടുക്കിയായ യുംനയ്ക്ക് മാതാപിതാക്കൾ എല്ലാ വിധ പിന്തുണയും നൽകി. അതുകൊണ്ട കൂടിയാണ് ജുംനയ്ക്ക് സീ ടിവിയുടെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങിയത്. ഈ ഷോയിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് യുംന. ഹിന്ദിക്കാരേക്കാൾ ഭംഗിയായി ഹിന്ദി സംസാരിച്ചു കൊണ്ടും ഗാനങ്ങൾ ആലപിച്ചു കൊണ്ടും അവൾ ആരാധക വൃന്ദം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
സംഗീത ചക്രവർത്തി സാക്ഷാൽ എ ആർ റഹ്മാന് മുന്നിൽ ഗാനം ആലപിച്ച് അദ്ദേഹത്തിന്റെ കൈയടി നേടാനും സാധിച്ചു യുംനക്ക്. റഹ്മാന് ഓസ്‌കാർ അവാർഡ് നേടിക്കൊടുത്ത ജയ്‌ഹോ ഗാനം ആലപിച്ചാണ് യുംന പ്രശംസ നേടിയത്. റഹ്മാനും യുംനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ വിധ പ്രോത്സാഹനവും നൽകി. പാട്ടിനു ശേഷം വിശേഷങ്ങൾ തിരക്കി റഹ്മാൻ മിടുക്കി ആയി വരട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്തു അദ്ദേഹം. ഗസൽ, ഹിന്ദി ക്‌ളാസിക്കൽ, പാശ്ചാത്യ സംഗീതം എന്നീ വിഭാഗങ്ങളിലും വളരെയേറെ മികവാണ് യുംന പുലർത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുംബൈയിൽ നടത്തിയ ഒഡിഷനിൽ ഒരു ലക്ഷം കുട്ടികളിൽനിന്നാണ് യുംനയെ ഷോയിലേക്ക് തിരഞ്ഞെടുത്തത്.
ഫെബ്രുവരി 26ന് സംപ്രേഷണം തുടങ്ങിയ പരിപാടി അഞ്ച് എപ്പിസോഡ് പിന്നിട്ടപ്പോൾ അഞ്ചുപേർ പുറത്തായി. ഹിന്ദി ചാനലാണെങ്കിലും സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളുൾപ്പെടെയുള്ളവർ പിന്തുണക്കുമെന്ന വിശ്വാസത്തിലാണ് ജുംനയുടെ ഉമ്മ ഫാസിനയും ഗുരു ഷാജി കുഞ്ഞനും സഹോദരങ്ങളായ റിത്യ അജിനും സെല്ല മെഹകുവും. ബോളിവുഡ് താരങ്ങളും മറ്റും അതിഥിയായി എത്തിയ സംഗീത ഷോയിൽ സൽമാൻ ഖാൻ അടക്കമുള്ള പ്രമുഖർക്ക് മുമ്പിൽ സങ്കോചങ്ങൾ ഏതുമില്ലാതെ യുംന പാട്ടുകൾ പാടി. ഇവരുടെയെല്ലാം അഭിനന്ദനങ്ങളും ഈ മലപ്പുറത്തുകാരി കൊച്ചു മിടുക്കി സ്വന്തമാക്കി.
2015 ൽ ഇന്ത്യൻ ഐഡോൾ ജൂനിയറിൽ പങ്കെടുത്തിരുന്നു ഈ മിടുമിടുക്കി. അന്നും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും എസ്എംഎസ് വോട്ടിങ്ങിൽ പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണയും മികച്ച പ്രകടനമാണ് യുംനയുടേത്. എന്നാൽ, പ്രകടനത്തിൽ ഉപരിയായി ഈ മലയാളത്തിന്റെ അഭിമാന നക്ഷത്രത്തിന് മുന്നോട്ട് പോകാൻ വോട്ടുകൾ തന്നെയാണ് ആവശ്യം. കഴിഞ്ഞ വർഷത്തെ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യുപി വിഭാഗം ലളിതഗാനം, അറബിക് പദ്യംചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
മലയാളത്തിലെ ഒരു ചാനൽ കുട്ടികൾക്കു വേണ്ടി നടത്തിയ മാപ്പിള ഗാനങ്ങളുടെ റിയാലിറ്റി ഷോയിലൂടെയാണ് നാലു വർഷം മുൻപ് ജുംന ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അന്നു ഫൈനലിലെത്തിയിരുന്നു. ഇപ്പോൾ യുംനയുടെ പാട്ടുകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഒരിക്കൽ അറബിഗാനം ആലപിച്ചപ്പോൽ വിധികർത്താക്കൾ ഒരുമിച്ച് എഴുനേറ്റ് നിന്നാണ് യുംനയെ പ്രോത്സാഹിപ്പിച്ചത്. മയ്യ മയ്യ എന്ന് തുടങ്ങുന്ന ഗാനം ആറര ലക്ഷം പേർ ഇതിനോടകം യുട്യൂബിൽ കണ്ടു കഴിഞ്ഞു. മുംബൈയിൽ വച്ചാണ് സീ ടിവിയിലെ പരിപാടിയുടെ ഷൂട്ടിങ് നടക്കുന്നത. അതിന് വേണ്ടി ബാപ്പ അജിൻ ബാബുവിനൊപ്പം മുംബൈയിൽ താമസിക്കുകയാണ് യുംന.
യുംനയ്ക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലും ഇപ്പോൾ പ്രചരണം നടക്കുന്നുണ്ട്. നടൻ നാദിര്ഷായും ഈ കൊച്ചു മിടുക്കിക്ക് പിന്തുണ തേടി രംഗത്തെത്തയിട്ടുണ്ട്. കഴിവിന്റെ മനദണ്ഡത്തിലാണെങ്കിൽ യുംന തന്നെയാണ് വിജയിക്കേണ്ടത്. കലാരംഗത്ത് എക്കാലവും മുന്നിൽ നിന്നുട്ടുള്ള മലയാളികൾ ഈ മിടുക്കിയെ സഹായിക്കാൻ രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെയാണ് എസ്എംഎസ് വഴിയോ ഓൺലൈൻ വഴിയോ വോട്ടു ചെയ്യാൻ അഭ്യാർത്ഥിക്കുന്നത്.