തിരൂർ: ദേശീയ യുനാനി ദിനാചരണത്തിന്റെ സംസ്ഥാനതല ഉത്ഘാടനം തിരൂരിൽ വി.അബ്ദുറഹ്മാൻ എംഎ‍ൽഎ നിർവ്വഹിച്ചു. ആയുഷ് വിഭാഗത്തിൽപ്പെട്ട യുനാനി ചികിത്സാ വിഭാഗത്തെ ജനകീയമാക്കുന്നതിനായി പദ്ധതികൾ ആവിഷകരിച്ചു നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് വി.അബ്ദുറഹ്മാൻ പറഞ്ഞു. ആയുഷ് വിഭാഗത്തിൽ ആയുർവ്വേദ മറ്റു ചികിത്സാ വിഭാഗങ്ങളെ പോലെ തുല്യ പ്രാധാന്യമുള്ള യുനാനിക്ക് വേണ്ടത്ര പരിഗണന സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഈ സിസ്റ്റത്തെ കൂടുതൽ ജനങ്ങൾക്ക് പ്രയോജനകരമാക്കാൻ സഹായിക്കുന്ന നടപടികൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K.U.M.O.A സംസ്ഥാന സെക്രട്ടറി ഡോ.അബ്ദുൽ നാസിർ ങ.ഠ സ്വാഗതം പറഞ്ഞു. താനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹദേവൻ അധ്യക്ഷത വഹിച്ചു. ഡോ രഘു പ്രസാദ് (ഭാരതീയ ചികിത്സാ വകുപ്പ് പ്രതിനിധി), ഡോ.ഷാക്കിർ അലി (യുനാനി സ്റ്റേറ്റ് നോഡ്രൽ ഓഫീസർ), ഡോ.അനീസ് റഹ്മാൻ, ഡോ.അബ്്ദുൽവഹാബ്, ഡോ.അബ്ദുറഹ്മാൻ, ഡോ.മുഹമ്മദ് ഷരീഫ്, ഡോ.നിഷാന, ഡോ.ബുഷൈറ, ഡോ.നവാസ്, പി.പി അബ്ദുറഹ്മാൻ, റസാഖ് ഹാജി, ഷാഫി ഹാജി എന്നിവർ സംസാരിച്ചു. K.U.M.O.A ജോയിന്റ് സെക്രട്ടറി ഡോനി സാമുദ്ധീൻ നീറാട് നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സൗജന്യ യുനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് ജില്ലയിൽ യുനാനി ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു.