ന്റർനെറ്റിലൂടെ ടിവി ചാനൽ സർവീസ് നൽകുന്ന യപ്പ് ടിവിയുടെ ഹ്രസ്വചിത്രമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ഏത് ഭാഷയിലുള്ള ഹ്രസ്വചിത്രവും മത്സരാർഥികൾക്ക് അയക്കാം. ഇംഗ്ലീഷിൽ സബ്‌ടൈറ്റിൽ നിർബന്ധമാണ്. സംവിധായകരായ അനുരാഗ് കശ്യപ്, കേതൻ മേത്ത, സുധീർ മിശ്ര എന്നിവരാണ് വിധികർത്താക്കൾ.

എൻട്രികൾ അയക്കേണ്ട അവസാന ദിവസം ഡിസംബർ 11 ആണ്. ഏറ്റവും മികച്ച 20 ഹ്രസ്വചിത്രങ്ങൾ യപ്പ് ടിവിയിലൂടെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കും. വിവരങ്ങൾക്ക്: www.yupptv.in/contest/

ദക്ഷിണേന്ത്യയിൽ നിന്നുള്ള വിവിധ ചാനലുകളുടെ ഓൺലൈൻ സ്ട്രീമിങ് യപ്പ് ടിവിയിലൂടെ ലഭ്യമാണ്. പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമാകുംവിധത്തിലാണ് യപ്പ് ടിവിയുടെ സേവനം. കഴിഞ്ഞ ഒക്ടോബറിലാണ് യപ്പ് ടിവിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു, ക്രിക്കറ്റ് താരം ബ്രയൻ ലാറ, ബോളിവുഡ് താരം പരിനീതി ചോപ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.