- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യസംരക്ഷണത്തിലേക്കും ചുവടുവയ്ക്കൊനൊരുങ്ങി യപ്പ് ടി.വി; അണിയറയിൽ ഒരുങ്ങുന്നത് പുത്തൻ പരിശീലന പരിപാടികൾ
ന്യൂഡൽഹി: വിനോദത്തിനു മാത്രമല്ല ആര്യോഗ്യക്ഷമതയ്ക്കും യപ്പ് ടീവി ഇനി നിങ്ങളെ സഹായിക്കും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചാനൽ യപ്പ് ടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിനു പുറത്തു താമസിക്കുന്ന കോടിക്കണക്കിനു മലയാളികൾക്കു വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി ആരംഭിക്കുന്നത്. ബ്രില്യന്റ് ലീവിങ് ടീവിയുടെ പങ്കാളിത്തത്തോടെയാണ്് ഇത് ആരംഭിക്കുക. ആരോഗ്യപ്രദമായ വിവരങ്ങൾ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചാനലാണ് ബ്രില്യന്റ് വെൽനസ്സ്. ബ്രില്യന്റ് വെൽനസ്സുമായുള്ള പങ്കാളിത്തത്തിൽ യപ്പ് ടീവി പ്രേക്ഷകർക്കും ആരോഗ്യം സംരക്ഷിക്കുന്നവർക്കും സെലിബ്രിറ്റി ഫിറ്റ്നസ്സ് ട്രെയിനേഴ്്സിന്റെ ഉപദേശങ്ങൾ അറിയാനും ആരോഗ്യക്ഷമതയ്ക്കു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ശരിയായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. യോഗ,മെഡിറ്റേഷൻ, ശാരീരികക്ഷമത, ന്യൂട്രീഷൻ തുടങ്ങിയവയിലാകും മുഖ്യമായും പരിശീലനം നടത്തുക. പരീശീലനത്തിൽ പങ്കെടുക്കുന്നവരുടെ സമയവും സ്ഥലവും സൗകര്യവും അനുസരിച്ച് പരിശീലനം നേടാം എ
ന്യൂഡൽഹി: വിനോദത്തിനു മാത്രമല്ല ആര്യോഗ്യക്ഷമതയ്ക്കും യപ്പ് ടീവി ഇനി നിങ്ങളെ സഹായിക്കും. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചാനൽ യപ്പ് ടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തിനു പുറത്തു താമസിക്കുന്ന കോടിക്കണക്കിനു മലയാളികൾക്കു വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി ആരംഭിക്കുന്നത്. ബ്രില്യന്റ് ലീവിങ് ടീവിയുടെ പങ്കാളിത്തത്തോടെയാണ്് ഇത് ആരംഭിക്കുക. ആരോഗ്യപ്രദമായ വിവരങ്ങൾ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ചാനലാണ് ബ്രില്യന്റ് വെൽനസ്സ്.
ബ്രില്യന്റ് വെൽനസ്സുമായുള്ള പങ്കാളിത്തത്തിൽ യപ്പ് ടീവി പ്രേക്ഷകർക്കും ആരോഗ്യം സംരക്ഷിക്കുന്നവർക്കും സെലിബ്രിറ്റി ഫിറ്റ്നസ്സ് ട്രെയിനേഴ്്സിന്റെ ഉപദേശങ്ങൾ അറിയാനും ആരോഗ്യക്ഷമതയ്ക്കു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ശരിയായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും സഹായിക്കും. യോഗ,മെഡിറ്റേഷൻ, ശാരീരികക്ഷമത, ന്യൂട്രീഷൻ തുടങ്ങിയവയിലാകും മുഖ്യമായും പരിശീലനം നടത്തുക. പരീശീലനത്തിൽ പങ്കെടുക്കുന്നവരുടെ സമയവും സ്ഥലവും സൗകര്യവും അനുസരിച്ച് പരിശീലനം നേടാം എന്നതാണ് പ്രധാന ഘടകം. കത്രീന കൈയ്ഫ്,കരീന കപൂർ, ആമീർഖാൻ തുടങ്ങിയവർക്കു പരിശീലനം നൽകിയിട്ടുള്ളവരാകും പരീശീലനത്തിനെത്തുക.
മനുഷ്യരുടെ ഇപ്പോഴത്തെ ജീവിതരീതിയാണ് ആരോഗ്യമില്ലായ്മയുടെയും അസുഖങ്ങളുടെയും മുഖ്യ കാരണമെന്നാണ് യപ്പ് ടിവി സി.ഇ,ഒ ഉദയ് റെഡ്ഡിയുടെ അഭിപ്രായം. പൊണ്ണത്തടി, കൊഴുപ്പ്, മാനസീക സമ്മർദ്ദം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ അങ്ങനെ നിരവധി പ്രശ്നങ്ങളാണുള്ളത്. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതിനെ തുടർന്നാണ് യപ്പ് ടിവി തങ്ങളുടെ ചാനലിലൂടെ ഇത്തരത്തിൽ ഒരു പരിശീലനത്തിനു തുടക്കം കുറിച്ചത്. തങ്ങളുടെ പ്രേക്ഷകർക്കു വേണ്ടി കൂടുതൽ മികച്ച വിവരങ്ങൾ നൽകുന്നിതിനു വേണ്ടി ബ്രില്യന്റ്് ലൈവിങ് ടി വിയും പങ്കാളിയായതിൽ സന്തോഷമുണ്ടെന്നും സിഇഒ അറിയിച്ചു.
ദിവസേനയുള്ള ചാനൽ പ്രേക്ഷകർക്ക് ഇത്തരത്തിൽ ആരോഗ്യ സംരക്ഷണത്തിനു വേണ്ട പരിശീലനം നൽകുന്നത്്് വളരെ നല്ലതാണ്. പ്രേക്ഷകർക്ക് തങ്ങളുടെ വീട്ടിൽ വച്ചു തന്നെ പരിശീലനം ചെയ്യാൻ സാധിക്കുമെന്നും ബ്രില്യന്റ് വെൽനസ്സിന്റെ സിഇഒ വ്യക്തമാക്കി. ജനങ്ങൾ ഇത്തരം ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നിതിനോട്് നല്ല രീതിയിൽ പ്രതികരിക്കുമെന്നാണ്് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യപ്പ് ടീവിയോടു ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യപ്പ് ടീവിയുടെ TBO,KBO,BBO, തുടങ്ങിയ ചാനലുകളിലൂടെ യോഗ, വെയ്്റ്റ് ട്രെയിനിങ്,മെഡിറ്റേഷൻ തുടങ്ങിയവ പരിശീലിക്കാം.
യപ്പ് ടിവിയെക്കുറിച്ച് ചില വിവരങ്ങൾ
ദക്ഷിണേഷ്യൻ ടിവി പരിപാടികൾ, ലൈവ് ടിവി, കാച്ച് അപ്പ് ടിവി, ഡിമാൻഡ് മൂവി സൊലൂഷൻസ് എന്നിവ പ്രക്ഷേപണം ചെയ്യുന്ന പ്രശസ്തമായ ഓവർ ദി ടോപ്പ് (ഛഠഠ) കമ്പനിയാണ് യപ്പ് ടിവി.അമേരിക്കയിലും ഇന്ത്യയിലും ബ്രാഞ്ച് ഓഫീസുകളുള്ള അറ്റ്‌ലാന്റ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട ഇന്റർനെറ്റ് ടിവി സേവനദാതാക്കളിലൊരാളാണ. 6 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഥൗുുഠഢ. 200ലധികം ടിവി ചാനലുകൾ, സിനിമകൾ, തൽസമയപരിപാടികൾ എന്നിവ കൂടാതെ കണക്റ്റഡ് ടിവി, ഇന്റർനെറ്റ് ടഠആടകൾ, സ്മാർട്ട് ബ്ലൂ റേ പ്ലയേഴ്‌സ്, പേഴ്‌സനൽ കമ്പ്യൂട്ടർ, സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റുകൾ പോലുള്ള വീഡിയോ ഉള്ളടക്ക ഉപഭോഗത്തിനും അവസരമൊരുക്കുന്നു.
ഇന്ത്യൻ വിഭവങ്ങളുടെ ലോകത്തിലെ ഏറ്റവും വിപുലമായ ഓവർദിടോപ് (ഒടിടി) ദാതാവായ യപ്പ് ടിവി ഇന്ത്യൻ വിപണിയിലെത്തുന്നത് 12 ഭാഷകളിലായി 200ലേറെ ചാനലുകളുമായാണ്. ലൈവ് ടിവി അനുഭവത്തിന് പുറമെ ഇന്ത്യയിലാദ്യമായി കാച്ച് അപ്പ് ടിവി സാങ്കേതികവിദ്യയും യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ടിവി പരിപാടികൾ കാണാൻ പ്രേക്ഷകർക്ക് അവസരമൊരുക്കുന്ന ഈ സാങ്കേതികവിദ്യ ഇഷ്ടപരിപാടികളൊന്നും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.5000ലേറെ ചലച്ചിത്രങ്ങൾ, നൂറു കണക്കിന് ടിവി പരിപാടികൾ എന്നിവയിലേക്കും പ്രേക്ഷകരെ ആനയിക്കുകയാണ് യപ്പ് ടിവി. വീഡിയോ ഓൺ ഡിമാൻഡ് സേവനത്തിന്റെ ഭാഗമായി 25,000 മണിക്കൂർ വീഡിയോ പരിപാടികളും യപ്പ് ടിവിയുടെ കാറ്റലോഗിലുണ്ട്. ദിനം തോറും 2500 മണിക്കൂറിലേറെ വരുന്ന പരിപാടികളാണ് കൂട്ടിച്ചേർക്കപ്പെടുന്നത്.
സ്മാർട്ട് ടിവി, സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ്, വെബ് തുടങ്ങിയ ബഹുതലങ്ങളിൽ യപ്പ് ടിവി സേവനം ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഇത് ഡൗൺലോഡ് ചെയ്യാം. 200 ദശലക്ഷത്തിലേറെ സ്മാർട്ട് ഫോൺ ഉപയോക്താക്കളിൽ എത്തിച്ചേരാനുള്ള സാധ്യതയാണ് യപ്പ് ടിവിക്കുള്ളത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മിക്കവാറും സ്മാർട്ട് ടിവികളിൽ ഇപ്പോൾ തന്നെ യപ്പ് ടിവി ആപ്ലിക്കേഷൻ ലഭ്യമാണ്. ഹൈ സ്പീഡ് ഇന്റർനെറ്റിന് ഇന്ത്യയിൽ പരിമിതികളുണ്ടെങ്കിലും അഡാപ്റ്റീവ് ബിറ്റ് റേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് 2ജി കണക്ഷനുകളിൽ പോലും ബഫറിങ് ഇല്ലാതെയുള്ള ടിവി കാഴ്ചയാണ് യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നത്.
.