- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- ADVERTORIAL
വീഡിയോ ചിത്രങ്ങൾക്കു വിപണി കണ്ടെത്താൻ യപ്പ് ടിവി ബസാർ; മികച്ച നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾ ഇനി പുതിയ പ്ലാറ്റ്‌ഫോമിൽ
മുംബൈ: ഇന്ത്യൻ അഭിരുചിയിലുള്ള വിനോദ, വിജ്ഞാന വിഭവങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ ടി ടോപ്പ് (ഒടിടി) സേവനദാതാവായ യപ്പ് ടിവി, ഉന്നത നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾക്കായി യപ്പ് ടിവി ബസാർ അവതരിപ്പിച്ചു. മുംബൈയിലെ ജൂഹുവിൽ ജെഡബ്ല്യു മാരിയറ്റിൽ ഡിസംബർ 23നായിരുന്നു പ്രഖ്യാപനം. മഹാരാഷ്ട്ര ഗവർണർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്
മുംബൈ: ഇന്ത്യൻ അഭിരുചിയിലുള്ള വിനോദ, വിജ്ഞാന വിഭവങ്ങൾ നൽകുന്ന ലോകത്തിലെ ഏറ്റവും വിപുലമായ ഓവർ ടി ടോപ്പ് (ഒടിടി) സേവനദാതാവായ യപ്പ് ടിവി, ഉന്നത നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങൾക്കായി യപ്പ് ടിവി ബസാർ അവതരിപ്പിച്ചു. മുംബൈയിലെ ജൂഹുവിൽ ജെഡബ്ല്യു മാരിയറ്റിൽ ഡിസംബർ 23നായിരുന്നു പ്രഖ്യാപനം.
മഹാരാഷ്ട്ര ഗവർണർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസം, ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസ്, ട്രെയിലേഴ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രീമിയം നിലവാരത്തിലുള്ള വീഡിയോ വിഭവങ്ങളാണ് യപ്പ് ടിവി ബസാറിലൂടെ ലഭ്യമാകുക.
വീഡിയോ വിഭവങ്ങളുടെ സ്വതന്ത്ര സ്രഷ്ടാക്കൾക്ക് ഏറെ ആഹ്ലാദം പകരുന്നതാണ് യപ്പ് ടിവി ബസാറിന്റെ തുടക്കം. തങ്ങളുടെ വീഡിയോ സൃഷ്ടികൾക്ക് പരമ്പരാഗത വീഡിയോ ഷെയറിങ് പോർട്ടലുകൾ സാറ്റലൈറ്റ്, ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ വിപണി കണ്ടെത്താനുള്ള അവരുടെ ബുദ്ധിമുട്ടിന് യപ്പ് ടിവി ബസാർ പരിഹാരമാകും. കർശന ഗുണനിലവാര മാനദണ്ഡങ്ങളും വിപുലമായ ഉപഭോക്തൃശ്രേണിയുമുള്ള യപ്പ് ടിവി ബസാർ, ഈ സംരംഭകർക്ക് തങ്ങളുടെ ഉന്നത നിലവാരത്തിലുള്ള വീഡിയോ സൃഷ്ടികൾ വിശ്വസനീയമായ പ്ലാറ്റ്‌ഫോമിൽ അവതരിപ്പിക്കാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് സ്മാർട്ട് ടിവി, സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ്, പഴ്‌സണൽ കമ്പ്യൂട്ടർ എന്നിവ വഴി എത്തിക്കാനുമാണ് വഴി തുറന്നിരിക്കുന്നത്.
വീഡിയോ വിഭവങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അനിയന്ത്രിതമായി ലഭ്യമായതോടെ ഇവയ്ക്ക് പ്രതിഫലവും പ്രേക്ഷകരെയും ലഭിക്കുന്നത് ഇവയുടെ സ്രഷ്ടാക്കളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് യപ്പ് ടിവി സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ഉദയ് റെഡ്ഡി പറഞ്ഞു. അശ്രദ്ധമായും ഗൗരവമില്ലാതെയും സൃഷ്ടിക്കുന്ന വീഡിയോകൾക്കിടയിൽ ഇവ പലപ്പോഴും മുങ്ങിപ്പോകുന്നു. സ്വതന്ത്ര വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമിലെ ഇത്തരം തടസങ്ങൾക്ക് പരിഹാരമായാണ് യപ്പ് ടിവി ബസാർ അവതരിപ്പിക്കുന്നത്. ഈ സംരംഭം വൻ വിജയമായിരിക്കുമെന്നും വീഡിയോ വിഭവങ്ങളുടെ സൃഷ്ടിക്കും പങ്കുവയ്ക്കലിനും അവ പണമാക്കി മാറ്റുന്നതിനും ഏറ്റവും മികച്ച മാദ്ധ്യമമായിരിക്കുമെന്നും ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ യുഗത്തിൽ നിരവധി വ്യവസായങ്ങളുടെ പ്രവർത്തനപഥത്തിൽ സാങ്കേതികവിദ്യ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു പറഞ്ഞു. കഴിവുകളാൽ നിറഞ്ഞു തുളുമ്പുന്ന ഇന്ത്യ ഇവയുടെ പ്രകാശനത്തിന് ഉചിതമായ വേദികൾ തേടുകയാണെന്ന് ചടങ്ങിൽ സന്നിഹിതനായിരുന്ന അഭിഷേക് ബച്ചൻ പറഞ്ഞു. യപ്പ് ടിവിയിൽ നിന്നുള്ള യപ്പ് ടിവി ബസാർ ഈ ദിശയിൽ മികച്ച സംരംഭമാണ്. ഇന്ത്യയിലെ ചലച്ചിത്ര സംരംഭകർക്ക് വിശ്വസനീയവും വിദഗ്ധവുമായ വേദിയാണ് തങ്ങളുടെ കഴിവുകളുടെ അവതരണത്തിന് യപ്പ് ടിവി ഒരുക്കിയിരിക്കുന്നത്.
2015 ഒക്‌ടോബറിലാണ് യപ്പ് ടിവി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡിജിറ്റൽ വിനോദ വ്യവസായത്തിൽ തനതായ സമീപനത്തിലൂടെയും വിപുലമായ ശൃംഖലയിലൂടെയും തരംഗം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യപ്പ് ടിവിയുടെ രംഗപ്രവേശം. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ടെലിവിഷനും വീഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിങ് സേവനദാതാവുമാണ് യപ്പ് ടിവി. അമ്പത് ലക്ഷത്തിലേറെ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡുകളും 400 ദശലക്ഷത്തിലേറെ ഉപഭോക്താക്കളുമാണ് യപ്പ് ടിവിക്കുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ആപ്ലിക്കേഷനും എൽജി, സാംസങ് സ്മാർട്ട് ടെലിവിഷനുകളിൽ ഏറ്റവും പ്രിയപ്പെട്ട ടിവി ആപ്ലിക്കേഷനുമാണ് യപ്പ് ടിവി.