ഉപഭോക്താക്കൾക്കു മുന്നിൽ ഏറ്റവും മികച്ച ദൃശ്യവിസ്മയം തീർക്കാൻ യപ്പ് ടിവിയും എഎൽടി ബാലാജിയും പങ്കാളികളാകുന്നു. ഇരുവരും പങ്കാളികളാകുന്നതോടെ കുട്ടികൾ അടക്കമുള്ള പ്രേക്ഷകർക്കായി നിരവധി ഷോകളാണ് അണിയറയിൽ ഒരുങ്ങുന്നത്. 14 ദേശീയ-പ്രാദേശിക ഭാഷകളിൽ മുന്നൂറിലധികം ലൈവ് ടിവി ചാനലുകളുമായി ദക്ഷിണേഷ്യൻ ഉള്ളടക്കത്തിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയാണ് യപ്പ് ടിവി. ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ സമ്പൂർണ സോഫ്റ്റ്‌വെയർ ഉടമസ്ഥതയിലുള്ള സബ്‌സ്‌ക്രിപ്ഷൻ അധിഷ്ഠിത വീഡിയോകളാണ് എഎൽടി ബാലാജിയിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.

ദക്ഷിണേഷ്യൻ വിനോദ പരിപാടികളിൽ യപ്പ് ടിവി ഏറ്റവും മികച്ച രീതിയിലാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നത്. ഒരു വർഷം കൊണ്ടു തന്നെ റോമാൻസ്, മിസ്റ്ററി, നാടകം, കോമഡി തുടങ്ങിയ മേഖലകളിൽ 20 ഒറിജിനൽ ഷോകൾ 90 രാജ്യങ്ങളിൽ ലഭ്യമാക്കുവാൻ യപ്പ് ടിവിക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം, കുട്ടികൾക്കായുള്ള ഒറിജിനൽ ഷോകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതും ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഹിന്ദി, മറാത്തി, പഞ്ചാബി, ഗുജറാത്തി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി ഹ്രസ്വവും സ്‌നാക് റീജണൽ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോകളും ആരംഭിച്ചു. ദ ടെസ്റ്റ് കേസ്, രാഗിണി എംഎംഎസ് റിട്ടേൺസ്, ഹഖ് സെ, ബോസ്: ഡെഡ് / അജീവ്, ദേവ് ഡി.ഡി, കാറൽ ടു ബി മോഹബ്ബത്, കെഹ്നെ കോ ഹുമാഫർ ഹെൻ എന്നീ വീഡിയോകൾ ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്.

എഎൽടി ബാലാജിയുടെ പ്രീമിയം ഉള്ളടക്കങ്ങൾ യപ്പ് ടിവി ഉപഭോക്താക്കൾക്ക് നൽകുന്നതിലും യപ്പ് ടിവിയുമായി പങ്കാളിത്തം വഹിക്കുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് യപ്പ് ടിവി സിഇഒ ഉദയ റെഡ്ഡി പറഞ്ഞു. അന്തർ ദേശീയ മാർക്കറ്റുകളിൽ എഎൽടി ബാലാജിയുടെ ഒറിജിനൽ ഷോകൾക്ക് നിരവധി പ്രക്ഷേകരെയാണ് ലഭിക്കുന്നത്. എഎൽടി ബാലാജിയുമായുള്ള പങ്കാളിത്തത്തിലൂടെ യപ്പ് ടിവിയുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് അവാർഡ് വിന്നിങ് ഷോകൾ വളരെ എളുപ്പത്തിൽ കാണുവാൻ സാധിക്കും. പ്രേക്ഷകർ എവിടെയിരുന്നാലും ഈ സൗകര്യം ലഭ്യമാകും.

ഏറ്റവും പുതിയ വികസന പ്രവർത്തനങ്ങൾ അനുസരിച്ച് പ്രവാസി സമൂഹത്തിന് വലിയ സ്‌ക്രീനിലെ കാഴ്ചാനുഭവം ആസ്വാദിക്കാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഷോകളും സിനിമകളും ഇത്തരത്തിൽ കാണാം. ഈ വെബ് സീരിസിനു പുറമെ, യപ്പ് ടിവി ഉപഭോക്താക്കൾക്ക് ലൂട്ടര, ലവ് സെക്‌സ് ഓവർ ധോക, ഷോർ ഇൻ ദ സിറ്റി, ഷൂട്ട് ഔട്ട് ഇൻ വാഡല, ഏക് തി ദയാൻ എന്നിവയും അതിലധികവും കാണാൻ സാധിക്കും.

ലോകത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് ബേസ്ഡ് ടിവിയാണ് യപ്പ് ടിവി. 200 ലധികം ടിവി ചാനലുകളും രണ്ടായിരത്തിലധികം സിനിമകളും ഇന്ത്യയിൽ ലഭ്യമാക്കുന്നു. മാധ്യമങ്ങളിലും വിനോദമേഖലയിലും നിക്ഷേപം നടത്തുന്നതിന്, യപ്പ് ടിവിക്ക് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ കെ.കെ.ആർ. സ്ഥാപിച്ച പാൻ-ഏഷ്യൻ പ്ലാറ്റ്‌ഫോം എമറാൾഡ് മീഡിയയിൽ നിന്നും ഫണ്ട് ലഭിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കായും ഇന്ത്യയിൽ മികച്ച പ്രീമിയം കണ്ടന്റ് ലഭ്യമാക്കുന്നതിലും ഇന്റർനെറ്റ് പേ ടിവി പ്ലാറ്റ്‌ഫോമിൽ ഒന്നാം സ്ഥാനം യപ്പ് ടിവി നേടിയിട്ടുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എഎൽടി ഡിജിറ്റൽ മീഡിയ എന്റർടൈന്മെന്റ് ലിമിറ്റഡ്, ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ളതാണ്. ഒരു മൾട്ടി-ഡിവൈസ് സബ്‌സ്‌ക്രിപ്ഷൻ വീഡിയോ ഡിമാന്റിലൂടെ പ്രേക്കർക്ക് എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വീഡിയോകൾ കാണുവാനുള്ള അവസരമാണ് നൽകുന്നത്.