ഷാർജ: യുവകലാസാഹിതി ഷാർജ യൂണിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2018 'ആട്ടവും പാട്ടും' വെള്ളിയാഴ്ച വൈകിട്ട് അരങ്ങേറും. 'ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ'യുടെ പതിനെട്ട് കലാകാരർ മൂന്ന് മണിക്കൂർ നേരം വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. നാടൻ പാട്ടുകൾ, അനുഷ്ഠാന കലകൾ, നാടോടിപ്പാട്ടുകൾ, വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ, ദേശഭക്തിഗാനങ്ങൾ എന്നിവയുടെ അവതരണം ഒരു പുതിയ അനുഭവമായിരിക്കും.

കാനം രാജേന്ദ്രൻ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിലുള്ള പി.കെ.മേദിനി ഗായകസംഘത്തിന്റെ ഉദ്ഘാടനവും അവർ അവതരിപ്പിക്കുന്ന സംഘഗാനവും യുവകലാസന്ധ്യയുടെ ഭാഗമായി നടക്കും. പ്രവേശന പാസ്സുകൾക്ക് വിളിക്കുക:
050 7878685, 055 3034412