- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവകലാ സാഹിതി ഖത്തർ ഘടകം ഓണം ഈദ് ആഘോഷം നടത്തി
ദോഹ: യുവകലാ സാഹിതി ഖത്തർ ഘടകം ഓണം ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി. ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ മധുരം മലയാളം, .മ്യൂസിക്കൽ ചെയർ, ക്വി സ് മത്സരം, അന്താക്ഷരി തുടങ്ങിയ വിവിധ കലാ പരിപാടികൾ, ദോഹയിലെ ഗായകരായ അനൂപ്, ഇമ്മാനുവൽ, റോയി, ഇബ്രൂ എന്നിവർ അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങൾക്ക് മാറ്റേകി. നാടൻ പാട്ടും ഓണസദ്
ദോഹ: യുവകലാ സാഹിതി ഖത്തർ ഘടകം ഓണം ഈദ് ആഘോഷവും കുടുംബ സംഗമവും നടത്തി. ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന പരിപാടിയിൽ മധുരം മലയാളം, .മ്യൂസിക്കൽ ചെയർ, ക്വി സ് മത്സരം, അന്താക്ഷരി തുടങ്ങിയ വിവിധ കലാ പരിപാടികൾ, ദോഹയിലെ ഗായകരായ അനൂപ്, ഇമ്മാനുവൽ, റോയി, ഇബ്രൂ എന്നിവർ അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങൾക്ക് മാറ്റേകി. നാടൻ പാട്ടും ഓണസദ്യയും പരിപാടികൾക്ക് നാടൻതനിമ നൽകി.
പരിപാടികൾക്ക് പ്രസിഡന്റ് കെ .ഇ .ലാലു, സെക്രട്ടറി കെ പി യേശുദാസ് എന്നിവർ നേതൃത്വം നല്കി. ക്ഷണിക്കപെട്ട മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ രാജശേഖരൻ പിള്ള ആഘോഷം ഉത്ഘാടനം നിർവഹിച്ചു. റജി പുത്തൂരാൻ സ്വാഗതവും ഇബ്രൂ ഇബ്രാഹിം നന്ദിയും പറഞ്ഞു. വിജയികൾക്ക് കെ. ഇ ലാലു, രാജശേഖരൻ പിള്ള, കെ .ഇ. സാജു എന്നിവർ സമ്മാന വിതരണം നടത്തി. രാഗേഷ് പിള്ള, ഷാനവാസ് തവയിൽ, അജിത് പിള്ള എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.