- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ യുവകലാസാഹിതിയുടെ യുവ കലാസന്ധ്യ ദൃശ്യവിരുന്നേകി
ദോഹയിലെ മലയാളികൾക്ക് അനിർവാച്യമായ അനുഭൂതി ഉളവാക്കി യുവകലാസാഹിതി ഖത്തറിന്റെ പത്താമത് വാർഷിക ആഘോഷ പരിപാടി ആയ യുവ കലാസന്ധ്യ ഐ സി സി അശോക ഹാളിൽ അരങ്ങേറി. സാബു പിള്ളയുടെ അധ്യക്ഷതയിൽ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷി നിറുത്തി.സാംസ്‌കാരിക സംമേള്ളനം മുൻ റവന്യു മന്ത്രി കെ ഇ .ഇസ്മയിൽ ഉത്ഘാടനം ചെയ്തു. കെ സി പിള്ള പ്രഥമ പുരസ്‌ക്കാരം കെ മുഹമദ് ഈസക്
ദോഹയിലെ മലയാളികൾക്ക് അനിർവാച്യമായ അനുഭൂതി ഉളവാക്കി യുവകലാസാഹിതി ഖത്തറിന്റെ പത്താമത് വാർഷിക ആഘോഷ പരിപാടി ആയ യുവ കലാസന്ധ്യ ഐ സി സി അശോക ഹാളിൽ അരങ്ങേറി.
സാബു പിള്ളയുടെ അധ്യക്ഷതയിൽ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷി നിറുത്തി.സാംസ്‌കാരിക സംമേള്ളനം മുൻ റവന്യു മന്ത്രി കെ ഇ .ഇസ്മയിൽ ഉത്ഘാടനം ചെയ്തു. കെ സി പിള്ള പ്രഥമ പുരസ്‌ക്കാരം കെ മുഹമദ് ഈസക്ക്. കെ ഇ .ഇസ്മയിൽ നൽകി.
സിപിഐ കൊല്ലം ജില്ലാ സെക്രെട്ടറി ആർ രാമചന്ദ്രൻ യുവ കലാ സന്ധ്യ സ്മരണിക ഐ സി സി പ്രസി ഗിരീഷിന് നല്കി പ്രകാശനം ചെയ്തു.ഐ സി സി പ്രസി ഗിരിഷ്,കെ .മുഹമ്മദ് ഈസ,അബൂബക്കർ മടപ്പാട് എന്നിവർ ആശംസ പ്രസംഗം നടത്തി.
പ്രസി :കെ ഇലാലു സ്വാഗതവും,റെജി പുത്തുരാൻ നന്ദിയും പറഞ്ഞു. നടന വിസ്മയം ഒരുക്കി നടന ഭൂഷണം ഗായത്രി സുബ്രഹ്മണ്യം അരങ്ങ് തകർത്ത കേരള നടനവും ക്യൂബ് മെലോഡി അവതരിപ്പിച്ച ഗാനമേളയും ...യുവകലാ സന്ധ്യക്ക് മാറ്റു കൂട്ടി.