മനാമ: ബഹ്‌റൈനിൽ പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ തൊഴിൽ ഭാവി സുരക്ഷിതമാക്കുന്നതിനായി കമ്യുണിറ്റി സ്‌കൂൾ സംവിധാനം ശക്തി പ്പെടുത്തുകയും വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് സൗകര്യ മേർപെടുത്തണമെന്നും രിസാല സ്റ്റഡി സർക്കിൾ യുവവികസന സഭ ആവശ്യപ്പെട്ടു.

പ്രവാസികളുടെ ഇത്തരം വിഷയങ്ങൾ സർക്കാറിന്റെയും നിയമസഭയുടെയും മുന്നിൽ കൊണ്ടു വരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി ടി എ റഹീം എം എൽ എ പറഞ്ഞു. എല്ലാ കാലത്തും ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരകളായ സമൂഹമാണ് പ്രവാസികളെന്നും യുവ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായി വരുന്ന ക്രിയാത്മകമായ ഇടപെടലുകൾ ഈ സാഹചര്യങ്ങൾക്കു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിനിധിസഭ, പ്രൊഫഷനൽ മീറ്റ്, വിദ്യാർത്ഥിസഭ, വിചാരസഭ, യൂത്ത് പാർലിമെന്റ് തുടങ്ങി ആറു സെഷനുകളിലായി നടന്ന വികസനസഭ യുവാക്കളുടെ ഭാവിയും പ്രവാസവും സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ചക്കു വിധേയമാക്കി. ഗൾഫിൽ യുവാക്കളെ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക പ്രവർത്തന മേഖലയിൽ ഇരുപതു വർഷം പൂർത്തിയാക്കിയ വേളയിൽ ന്യൂജനറേഷൻ തിരുത്തെഴുതുന്ന യൗവനം എന്ന സന്ദേശത്തിൽ നടത്തിയ യുവ വികസന വർഷത്തിന്റെ സമാനപമായാണ് യുവ വികസനസഭ സംഘടിപ്പിച്ചത്.

രാവിലെ നടന്ന പ്രതിനിധിസഭ കെ പി സുബൈർ ഉദ്ഘാടനം ചെയ്തു. ഉച്ചക്കു ശേഷം നടന്ന പ്രൊഫഷനൽ മീറ്റ് ഐ സി എഫ് ജന. സെക്രട്ടറി എം സി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. അഡ്വ. ജലീൽ, ആർ പി ഹുസൈൻ ക്ലാസെടുത്തു. വിചാരസഭ മുഹമ്മദ് സീതി ഉദ്ഘാടനം ചെയ്തു. സത്യദേവ്, ടി എ അലി അക്‌ബർ സംവദിച്ചു. വിദ്യാർത്ഥി സഭ അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജോൺ പനക്കൽ ക്ലാസെടുത്തു. പി ടി എ റഹീം എം എൽ എ കുട്ടികളുമായി സംവദിച്ചു.

തുടർന്നു നടന്ന യൂത്ത് പാർലിമെന്റ് പ്രവാസികളുടെ ജീവൽ പ്രശ്‌നങ്ങൾ സജീവ ചർച്ചക്കു വിധേയമാക്കി. പി ടി എ റഹീം എം എൽ എക്കൊപ്പം ബഹ്‌റൈനിലെ സാമൂഹിക പ്രതിനിധികളായ സിയാദ് ഏഴംകുളം, എം സി അബ്ദുൽ കരീം, വീരമണി, ഇ പി അനിൽ, ചെമ്പൻ ജലാൽ, ജമാൽ മൊയ്തീൻ, അജയ് കൃഷ്ണൻ, സൈതാലി, ഫിറോസ് തിരുവത്ര, ബശീർ ചെറുവണ്ണൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഇ പി രാജീവ് ചർച്ച നിയന്ത്രിച്ചു.

വൈകുന്നേരം സമാപന സമ്മേളനം ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാനടം ചെയ്തു. പി ടി എ റഹീം എം ൽ എ മുഖ്യപ്രഭാഷണം നടത്തി. എം സി അബ്ദുൽ കരീം, സൈനുദ്ദീൻ സഖാഫി, ടി എ അലി അക്‌ബർ, ഇസ്മാഈൽ മിസ്ബാഹി, അൻവർ സലീം സഅദി, ജഅഫർ കിനാലൂർ, ജലീൽ എടക്കുളം, മുഹമമ്മദ് വി പി കെ സംസാരിച്ചു.