കല്ലടിക്കോട്:ഗ്രന്ഥശാലകളിലെ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളസ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കേരളത്തിലെ തെരഞ്ഞെടുത്ത ഗ്രന്ഥശാലകളിൽ ആരംഭിക്കുന്ന യുവത കേന്ദ്രം കല്ലടിക്കോട് ഫ്രണ്ട്‌സ് ക്ലബ്ബ് ലൈബ്രറിയിൽപ്രവർത്തനംആരംഭിച്ചു.

യുവത യുവജനവേദിയുടെ ഉദ്ഘാടനം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എ കെശാന്തകുമാരി നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം കെ സുമലത ചടങ്ങിൽഅദ്ധ്യക്ഷത വഹിച്ചു . യുവ എഴുത്തുകാരൻ നരേൻ പുലാപ്പറ്റ ,മുഖ്യ പ്രഭാഷണം നടത്തി. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽസെക്രട്ടറി പി എൻ മോഹനൻ മാസ്റ്റർ,ഗ്രാമ പഞ്ചായത്തംഗം ബീന
ചന്ദ്രകുമാർ, മാധ്യമപ്രവർത്തകൻ സമദ്കല്ലടിക്കോട്,റിട്ടയേർഡ് ഡെപ്യൂട്ടികളക്ടർ യു. നാരായണൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സി കെ.രാജൻ മാസ്റ്റർസ്വാഗതവും ,വി എസ് ബാബു നന്ദിയും പറഞ്ഞു.