നിമയുള്ളതും വൈവിദ്ധ്യം ആർന്ന പരിപാടികളോടെ ദോഹയിലെ കലാ ആസ്വാദകർക്ക് ദൃശ്യ വിരുന്നേകി യുവകലാ സാഹിതി ഖത്തർ ഈണം 2016 അരങ്ങേറി ..ദോഹ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ അലി ഇന്റർനാഷണൽ ജനറൽ മാനേജർ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.

യുഎ ഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് മത്തായി വൈദ്യൻ ആശംസ സന്ദേശം നൽകി. യുവകലാസാഹിതി ഏർപ്പെടുത്തിയ എക്സലൻസി അവാർഡുകൾ പ്രസിഡന്റ് കെ.ഇ. ലാലു വിതരണം ചെയ്തു. കലാപരിപാടികളും ഓണപ്പാട്ടുകളും ,മാപ്പിളപ്പാട്ടുകളും കൊണ്ട് സമ്പന്നമായ ആഘോഷ പരിപാടികളിൽ പ്രവാസലോകത്തെ കലാകാരന്മാർ തങ്ങളുടെ പ്രതിഭ തെളിയിച്ചു.

വിഭവ സമൃദ്ധം ആയ ഓണ സദ്യയും മാറ്റു കൂട്ടി. യേശുദാസ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.