- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കവയിത്രി സാഹിറയ്ക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് സ്വപ്നങ്ങൾ നെയ്യാം; യുവകലാസാഹിതി ഖത്തറിനും അഭിമാന നിമിഷം
വീട് എന്നത് ഒരു സ്വപനമായിരുന്നു, അതാണിപ്പോൾ സഖാക്കൾ എല്ലാവരും ചേർന്ന് സഫലീകരിച്ചു തന്നത്. ആരോടൊക്കെ നന്ദി പറയണം എന്നറിയില്ല. അവർ നന്ദി പറയരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. കടപ്പാടൊന്നും വേണ്ട പകരം കവിത എഴുതൂ എന്നാണ് സഖാകൾ പറയുന്നത്...ഉമ്മയുടെ സന്തോഷം ആണ് എന്നേയും അവരേയും ഒക്കെ കൂടുതൽ സന്തോഷത്തിലാക്കുന്നത്. കരഞ്ഞു കണ്ണീർ വറ്റിപ്പോയ ഒരു സ്ത്രീ ചിരിച്ചു തുടങ്ങിയിരിക്കുന്നു...' യുവകലസാഹിതി ഖത്തറും സിപിഐ ഓൺലൈൻ സപ്പോർട്ടേഴ്‌സും ചേർന്ന് പണികഴിപ്പിച്ചു നൽകിയ വീടിന് മുന്നിലിരുന്നു സാഹിറ ഇത് പറയുമ്പോൾ അവളുടെകണ്ണുകളിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും തിളക്കം. അതേ, സാഹിറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീടിന്റെ പടിക്കലിരുന്നു മഴ കാണാം, ചോർന്നൊലിക്കാത്ത മുറിയിൽ സമാധാനമായി ഉറങ്ങാം. ജീവിതം തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട യുവ എഴുത്തുകാരി സാഹിറ കുറ്റിപ്പുറത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമായിരിക്കുകയാണ്..... സിപിഐ ഓൺലൈൻ സപ്പോർട്ടേഴ്‌സ് എന്ന സിപിഐയുടെ നവമാദ്ധ്യമ കൂട്ടായ്മയും യുവകലാസാഹിതി
വീട് എന്നത് ഒരു സ്വപനമായിരുന്നു, അതാണിപ്പോൾ സഖാക്കൾ എല്ലാവരും ചേർന്ന് സഫലീകരിച്ചു തന്നത്. ആരോടൊക്കെ നന്ദി പറയണം എന്നറിയില്ല. അവർ നന്ദി പറയരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. കടപ്പാടൊന്നും വേണ്ട പകരം കവിത എഴുതൂ എന്നാണ് സഖാകൾ പറയുന്നത്...ഉമ്മയുടെ സന്തോഷം ആണ് എന്നേയും അവരേയും ഒക്കെ കൂടുതൽ സന്തോഷത്തിലാക്കുന്നത്. കരഞ്ഞു കണ്ണീർ വറ്റിപ്പോയ ഒരു സ്ത്രീ ചിരിച്ചു തുടങ്ങിയിരിക്കുന്നു...'
യുവകലസാഹിതി ഖത്തറും സിപിഐ ഓൺലൈൻ സപ്പോർട്ടേഴ്‌സും ചേർന്ന് പണികഴിപ്പിച്ചു നൽകിയ വീടിന് മുന്നിലിരുന്നു സാഹിറ ഇത് പറയുമ്പോൾ അവളുടെകണ്ണുകളിൽ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും തിളക്കം.
അതേ, സാഹിറയ്ക്കും കുടുംബത്തിനും ഇനി സ്വന്തം വീടിന്റെ പടിക്കലിരുന്നു മഴ കാണാം, ചോർന്നൊലിക്കാത്ത മുറിയിൽ സമാധാനമായി ഉറങ്ങാം. ജീവിതം തെരുവോരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട യുവ എഴുത്തുകാരി സാഹിറ കുറ്റിപ്പുറത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമായിരിക്കുകയാണ്.....
സിപിഐ ഓൺലൈൻ സപ്പോർട്ടേഴ്‌സ് എന്ന സിപിഐയുടെ നവമാദ്ധ്യമ കൂട്ടായ്മയും യുവകലാസാഹിതി ഖത്തറും ചേർന്ന് നിർമ്മിച്ച സാഹിറയുടെ പുതിയ വീടിന്റെ താക്കോൽ ഇന്ന് സാഹിറയുടെ വീട്ടിൽ വച്ച് ബിനോയ് വിശ്വവും മുഹമ്മദ് മുഹ്‌സിൻ എംഎൽഎയും പ്രശസ്ത കവി പവിത്രൻ തീക്കുനിയും ചേർന്നു കൈമാറും.