ദോഹ: യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം സഫിയ അജിത്ത് നഗറിൽ (ഐസിസി ഹാൾ) നടന്നു. യുവകലാസാഹിതി രക്ഷാധികാരി ഉപ്പോട്ട് അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ലാലു കെ. ഇ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി യേശുദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 

ട്രഷറർ രാഗേഷ് കുമാർ വാർഷിക വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അജ്മൽ അലി, കെ. ഇ. സാജു, മുഹമ്മദ് ഷാഫി എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഇബ്രു ഇബ്രാഹീം നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഭാരവാഹികൾ: ഇബ്രു ഇബ്രാഹീം (സെക്രട്ടറി) ലാലു കെ ഇ. (പ്രസിഡന്റ്), രാഗേഷ് കുമാർ (ട്രഷറർ), ലിസാം (വെൽഫയർ കോഡിനേറ്റർ). ടിസി സുമേഷ്,കെ ശ്രീനിവാസൻ (ജോയിന്റ് സെക്രട്ടറിമാർ), അജിത് പിള്ള, മുഹമ്മദ് ഷാഫി (വൈസ് പ്രസിഡന്റുമാർ).

പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാർ അർഹമായ പരിഗണന നൽകണമെന്ന് യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നോർക്ക വഴി ലഭിക്കുന്ന വായ്പയുടെ നടപടികൾ ലഘൂകരിക്കണമെന്നും നോർക്കയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും സഫിയ അജിത്ത് നഗറിൽ (ഐസിസി ഹാൾ) നടന്ന സമ്മേളനം ആവശ്യപ്പെട്ടു.


ബജറ്റിൽ പ്രവാസി പെൻഷൻ 2000 രൂപയാക്കി ഉയർത്തിയ സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്. കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ മുൻകയ്യെടുക്കണം. പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണം. പ്രവാസി സമൂഹത്തിൽ നിന്നും നിരവധി തവണ ആവശ്യമുയർന്നിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും സമ്മേളന പ്രമേയം വിലയിരുത്തി.

ഖത്തറിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇന്ത്യൻ എംബസി കാര്യക്ഷമമായ ഇടപെടൽ നടത്തണം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി പ്രവർത്തനം കാര്യക്ഷമമാക്കണം.